കടയ്ക്കൽ: മൂന്നര വയസ്സുള്ള മകളെ അങ്കണവാടിയിൽ ആക്കിയ ശേഷം യുവാവിനൊപ്പം കടന്ന യുവതിയെ പൊലീസ് കണ്ടെത്തി. യുവതിയെയും കൂടെ ഉണ്ടായിരുന്ന കടയ്ക്കൽ ചരിപ്പറമ്പ് സുനിൽ വിലാസത്തിൽ അനിൽ കുമാറിനെയെും (36) പൊലീസ് അറസ്റ്റ് ചെയ്തു.
/sathyam/media/post_attachments/5d8sPFuCFkdfNqsG5qqO.jpg)
ഇരുവരെയും കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ 22നാണ് യുവതിയെ കാണാതായത്. യുവതിക്ക് രണ്ടു കുട്ടികൾ ഉണ്ട്. മൂത്ത മകളെ ഉപേക്ഷിച്ച് ഇളയ കുട്ടിയുമായി അനിൽകുമാറിനൊപ്പം പോയതായി പൊലീസ് പറഞ്ഞു.
മൊബൈൽ ഫോൺ നമ്പർ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു.
കടയ്ക്കൽ ഇൻസ്പെക്ടർ പി.എസ്. രാജേഷ്, എസ്ഐമാരായ വി. അജു കുമാർ, ഷാനവാസ്, എഎസ്ഐമാരായ ഉണ്ണിക്കൃഷ്ണൻ, ബിനിൽ, ഹരികുമാർ എന്നിവരെ ആണ് അന്വേഷണം നടത്തിയത്. അനിൽ കുമാർ കുറ്റിക്കാട്ട് മത്സ്യ കച്ചവടം നടത്തുകയാണ്.