Advertisment

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി അനുവദിച്ചത് ആശ്വാസകരമാണ്, കേന്ദ്രത്തിനെ മാതൃകയാക്കാൻ സംസ്ഥാന സർക്കാർ തയാറാവണം; കെ.സുരേന്ദ്രൻ

New Update

തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും സംസ്ഥാന സർക്കാർ ഉടൻ നഷ്ടപരിഹാരം അനുവദിക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

Advertisment

publive-image

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുവദിച്ചത് ആശ്വാസകരമാണ്. കേന്ദ്രത്തിനെ മാതൃകയാക്കാൻ സംസ്ഥാന സർക്കാർ തയാറാവണം.

സംസ്ഥാനത്തു റോഡ് അപകടങ്ങൾ തടയാൻ സർക്കാർ കർശനമായി ഇടപെടണം. അപകടത്തിൽപ്പെട്ട ബസിനെതിരെ നേരത്തേ 5 കേസുകൾ എടുത്തിരുന്നുവെന്നത് ഞെട്ടിക്കുന്നതാണ്.

കുപ്രസിദ്ധമായ ബസിനെതിരെ മോട്ടോർ വാഹന വകുപ്പ് ജാഗ്രത പാലിച്ചിരുന്നെങ്കിൽ വൻ അപകടം ഒഴിവാക്കാമായിരുന്നു. ടൂറിസ്റ്റ് ബസുകളുടെയും ദീർഘദൂര ബസുകളുടെയും അമിതവേഗം നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പും പൊലീസും തയാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Advertisment