സംസ്ഥാനത്ത് സ്ത്രീ സുരക്ഷ വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുന്നു, ഡിജെ പാർട്ടിയെന്ന പേരിൽ നടക്കുന്നത് അഴിഞ്ഞാട്ടമാണെന്ന് സംസ്ഥാന വനിതാ കമ്മിഷൻ

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീ സുരക്ഷ വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുകയാണെന്നും ഡിജെ പാർട്ടിയെന്ന പേരിൽ നടക്കുന്നത് അഴിഞ്ഞാട്ടമാണെന്നും സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. വനിതാ കമ്മിഷൻ സംസ്ഥാനതല സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.

Advertisment

publive-image

തിരക്കേറിയ നഗര പ്രദേശങ്ങളിൽ സ്ത്രീകൾക്ക് രാത്രി സമയങ്ങളിൽ സഞ്ചരിക്കാൻ കഴിയുന്നില്ല എന്നത് കേരളം പോലുള്ള സംസ്ഥാനത്തിനു ഭൂഷണമല്ല. കേരളം മറ്റു സംസ്ഥാനങ്ങൾക്കു മുൻപിൽ ലജ്ജിക്കേണ്ട സ്ഥിതിയാണ്. അഴിഞ്ഞാട്ടം നടക്കുന്ന വേദികളായി ഡിജെ പാർട്ടികൾ മാറുന്നത് ജാഗ്രതയോടെ കാണണം.

യുവതി അവരുടെ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് സഞ്ചരിക്കുന്ന സമയത്ത് കൂട്ട ബലാത്സംഗത്തിന് ഇരയായി. അവർ ആ സമയത്ത് മദ്യപിച്ചിരുന്നു എന്നാണ് വാർത്ത. മദ്യപിച്ചാൽ മാത്രം ആക്രമിക്കപ്പെടണമെന്നില്ലെന്നും പുരുഷൻമാർ മദ്യപിച്ചാൽ ആക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാറില്ലല്ലോയെന്നും സതീദേവി ചോദിച്ചു.

ലഹരി വിമുക്ത കേരളത്തിനായി സർക്കാർ ഗൗരവത്തിൽ ഇടപെടൽ നടത്തുന്ന സന്ദർഭമാണിത്. മദ്യപിക്കാനുള്ള അവകാശം സ്ത്രീക്കും പുരുഷനും ഉണ്ട് എന്ന് ന്യായീകരണം ഉണ്ടാകാം. മദ്യപാന ആസക്തി നമ്മുടെ സുരക്ഷിതത്വത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്നുള്ളതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.

ഇത്തരം സംഭവങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത വേണം. കുറ്റമറ്റ രീതിയിലുള്ള പൊലീസ് സംവിധാനത്തിന്റെ സാന്നിധ്യം ഉണ്ടാകേണ്ടതുണ്ടെന്നും സതീദേവി പറഞ്ഞു.

Advertisment