28
Saturday January 2023
കേരളം

കേരളത്തിന് എയിംസ് അനുവദിക്കാൻ എന്താണ് തടസം? ആരോഗ്യ സംരക്ഷണത്തിൽ മുൻപന്തിയിലുള്ള, എൻഡോസൾഫാൻ പോലെ സ്ഥിരമായി വിദഗ്ദ്ധ ചികിത്സ വേണ്ട വലിയൊരു ജനവിഭാഗമുള്ളപ്പോൾ എയിംസ് കിട്ടിയാൽ ഗുണങ്ങളേറെ; കൊറോണ, നിപ്പ അടക്കം സാംക്രമിക രോഗങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തതും കേരളത്തിൽ; എന്നിട്ടും കേരളത്തിന് എയിംസ് അനുവദിക്കാത്തതിൽ വെറും രാഷ്ട്രീയം മാത്രം. രാഷ്ട്രീയ വൈരം മറന്ന് ഭരണ- പ്രതിപക്ഷങ്ങൾ എയിംസിനായി ഒന്നിക്കണം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, November 26, 2022

തിരുവനന്തപുരം: കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് 2023ലെ ബഡ്‌ജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ കേരളം ആവശ്യപ്പെട്ടിരിക്കുകയാണ്. എട്ടു വ‌ർഷമായി കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് എയിംസ്  .


കേരളത്തിന് എയിംസ് അനുവദിക്കാനുള്ള ശുപാർശ ധനകാര്യമന്ത്രാലയത്തിന് ആരോഗ്യമന്ത്രാലയം നൽകിയിരുന്നതാണ്. കഴിഞ്ഞ കേന്ദ്രബഡ്‌ജറ്റിൽ എയിംസിനുള്ള അനുമതിയും വിഹിതവും പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്.


കേരളത്തിനൊപ്പം ഹരിയാന, കർണാടക സംസ്ഥാനങ്ങൾക്കും എയിംസ് അനുവദിക്കാനും ആരോഗ്യമന്ത്രാലയം ശുപാർശ ചെയ്തിരുന്നു. അത്യാധുനിക ചികിത്സ-ഗവേഷണ സൗകര്യങ്ങളുള്ള എയിംസ്, കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് കുതിപ്പ് പകരുന്നതാണ്. എയിംസ് നേടിയെടുക്കാൻ രാഷ്ട്രീയം മറന്ന് ഭരണ- പ്രതിപക്ഷങ്ങൾ ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്.

എയിംസ് അനുവദിക്കാമെന്ന് 2014മുതൽ കേരളത്തെ പറഞ്ഞുപറ്റിക്കുകയാണ് കേന്ദ്രം. കുടിവെള്ളവും റോഡ് സൗകര്യവുമുള്ള ഇരുന്നൂറ് ഏക്കർ നൽകിയാൽ എയിംസ് അനുവദിക്കാമെന്നായിരുന്നു കേന്ദ്രവാഗ്ദാനം. യു.ഡി.എഫ് സർക്കാർ തിരുവനന്തപുരത്തും കോട്ടയത്തും എറണാകുളത്തും കോഴിക്കോട്ടും സ്ഥലം കണ്ടെത്തി.

അതോടെ എയിംസിനായി ജില്ലകളുടെ പിടിവലിയായിരുന്നു. എം.പിമാർ എയിംസ് തങ്ങളുടെ മണ്ഡലത്തിലെത്തിക്കാൻ ചരടുവലിച്ചു. രണ്ടുവർഷം കഴിഞ്ഞപ്പോൾ, കേരളത്തിന് എയിംസ് പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം നിലപാടെടുത്തു. ലോക്‌സഭയിൽ 2018ൽ ശശിതരൂർ എയിംസിനെക്കുറിച്ച് ചോദിച്ചപ്പോൾ, അങ്ങനെയൊരു വാഗ്ദാനമില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടെ സംഘം ഡൽഹിയിലെത്തി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. കോഴിക്കോട്ട് കിനാലൂരിൽ കെ.എസ്.ഐ.ഡി.സിയുടെ 200ഏക്കർ നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പലവട്ടം ഡൽഹിയിലെത്തി അറിയിച്ചതാണ്. ഭൂമിയുടെ രേഖകളും അടിസ്ഥാനസൗകര്യ വികസന പദ്ധതിയുമെല്ലാം കേന്ദ്രത്തിന് കൈമാറി.

കേന്ദ്രബഡ്‌ജറ്റിൽ തുക വകയിരുത്തുമെന്ന ഉറപ്പ് പലവട്ടം ലഭിച്ചെങ്കിലും നടന്നില്ല. കേരളത്തെ തഴഞ്ഞ് തെലങ്കാനയിലും ജമ്മുവിലും എയിംസ് അനുവദിക്കുകയും ചെയ്‌തു. കേന്ദ്രാനുമതി ലഭിച്ചില്ലെങ്കിലും കോഴിക്കോട് കിനാലൂരിൽ ഭൂമിയേറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.


കെ.എസ്.ഐ.ഡി.സിയുടെ കൈവശമുള്ള ഭൂമിക്കു പുറമെ നൂറേക്കർ ഭൂമിയാണ് ഏറ്റെടുക്കുക. കേരളത്തിനൊപ്പം പ്രഖ്യാപിച്ച മധുരയിലെ എയിംസ് 2024ൽ പൂർത്തിയാവും. താത്കാലിക കാമ്പസിൽ 50എം.ബി.ബി.എസ് സീറ്റുകളിലേക്ക് ഇക്കൊല്ലം പ്രവേശനം നടത്തും. ജപ്പാൻ അന്താരാഷ്ട്ര കോർപ്പറേഷന്റെ (ജൈക്ക) 1,977.8 കോടി രൂപ വായ്‌പയെടുത്താണ് നിർമ്മാണം. കോയമ്പത്തൂരിലും എയിംസ് വേണമെന്ന ആവശ്യമുണ്ട്.


എല്ലാ വിദഗ്ദ്ധ ചികിത്സയും ലോകോത്തര ഗവേഷണവുമുള്ള കേന്ദ്രസ്ഥാപനമാണ് എയിംസ്. നിലവാരമുള്ള സൗജന്യ ചികിത്സയ്ക്ക് പ്രഗത്ഭരായ ഡോക്ടർമാർ. ഭുവനേശ്വർ എയിംസിൽ ബ്രെയിൻ ബയോ ബാങ്ക് ഉണ്ട്. വൈറോളജിയിലടക്കം ഗവേഷണം. 750 കിടക്കകളും 20 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളുമുള്ള അത്യാധുനിക ആശുപത്രി.

പ്രതിദിനം 3000 ഒ.പിയും കിടത്തി ചികിത്സയും. 200 എം.ബി.ബി.എസ് സീറ്റുകൾ വരെ കിട്ടാം. കോഴിക്കോട്ട് എയിംസ് വന്നാൽ കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്ക് ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് ഓടേണ്ടിവരില്ല. ന്യൂറോളജി സ്‌പെഷ്യാലിറ്റി എയിംസിലുണ്ടാവും. 6727 ഇരകളാണുള്ളത്. എയിംസ് നിർമ്മാണത്തിന് 2000 കോടി ചിലവുണ്ടാവും.

More News

ആരോഗ്യം നിലനിർത്താൻ, നമ്മുടെ ശരീരത്തിലെ എല്ലാ അവശ്യ പോഷകങ്ങളുടെയും അളവ് പൂർണ്ണമായി നിലനിൽക്കേണ്ടത് പ്രധാനമാണ്. കാരണം ഇവയുടെ കുറവ് മൂലം നിരവധി ശാരീരിക പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. പലപ്പോഴും, പോഷകങ്ങളുടെ അഭാവം മൂലം ആളുകൾക്ക് ഗുരുതരമായ രോഗങ്ങളും നേരിടേണ്ടിവരുന്നു. അടുത്തിടെ നടത്തിയ ഒരു സർവ്വേയിൽ ഭയപ്പെടുത്തുന്ന കണക്കുകളാണ് പുറത്തുവന്നത്. സർവ്വേ പ്രകാരം, ഇന്ത്യയിലെ ജനസംഖ്യയുടെ 76 ശതമാനവും വിറ്റാമിൻ ഡിയുടെ കുറവുള്ളതായി കണ്ടെത്തി. നിങ്ങളും വിറ്റാമിൻ ഡിയുടെ കുറവ് നേരിടുന്നുണ്ടെങ്കിൽ, ഞങ്ങൾ നിങ്ങളോട് പറയുന്നത് വിറ്റാമിൻ ഡി […]

ഇന്ത്യൻ വിപണിയിലെ ജനപ്രിയ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഷവോമി. 2022- ൽ ഷവോമി പുറത്തിറക്കിയ കിടിലൻ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് റെഡ്മി 10. ഷവോമിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 10,000 രൂപയ്ക്ക് താഴെ വാങ്ങാൻ സാധിക്കുന്ന ഹാൻഡ്സെറ്റെന്ന സവിശേഷതയും റെഡ്മി 10- ന് ഉണ്ട്. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം. 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 680 പ്രോസസറിൽ […]

തിരുവനന്തപുരം: വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കേരളാ പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വഴിയരികിൽ വാഹനം നിർത്തിയിട്ട് ഡോർ തുറക്കുമ്പോൾ പിന്നിലേക്ക് നോക്കാൻ മിക്കപ്പോഴും നമ്മൾ മറന്നു പോകുകയാണ് പതിവ്. എന്നാൽ ഇത് അപകടങ്ങൾ വിളിച്ച് വരുത്തുകയാണ്. പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇത്തരത്തിൽ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. അതിനാൽ വാഹനം പാതയോരത്ത് നിർത്തിയാൽ റോഡിലേക്കുള്ള ഡോർ തുറക്കുന്നതിനു മുമ്പ് ഒരു നിമിഷം […]

ഏ​റ്റ​വും പു​തി​യ ടെ​ക്4.0 ഉ​ത്പ​ന്ന​മാ​യ udazH-ന്‍റെ X8 ഹൈ​ഡ്ര​ജ​ന്‍ വാ​ട്ട​ര്‍ ബോ​ട്ടി​ലു​ക​ള്‍ വി​പ​ണി​യി​ൽ. ഇ​ല​ക്‌​ട്രോ​ലി​സി​സ് പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് X8 വാ​ട്ട​ര്‍ ബോ​ട്ടി​ല്‍ ഹൈ​ഡ്ര​ജ​ൻ നി​റ​ഞ്ഞ വെ​ള്ളം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ഹൈ​ഡ്ര​ജ​ൻ വെ​ള്ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല; അ​ത് അ​തി​ന്‍റെ ശു​ദ്ധ​മാ​യ മോ​ളി​ക്യു​ല​ര്‍ രൂ​പ​ത്തി​ല്‍ നി​ല​നി​ല്‍ക്കു​ന്നു. അ​തു​കൊ​ണ്ട് ഇ​തി​ന് കു​ടി​വെ​ള്ള​ത്തി​ന്‍റെ രു​ചി അ​ല്ലെ​ങ്കി​ല്‍ ഗ​ന്ധം എ​ന്നി​വ​യി​ല്‍ ഒ​രു സ്വാ​ധീ​ന​വു​മി​ല്ല. ഈ ​വെ​ള്ളം ച​ര്‍മ​ത്തി​ന് ജ​ലാം​ശം ന​ല്‍കു​ക​യും വീ​ക്കം ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്യും. ര​ക്ത​ചം​ക്ര​മ​ണം, കാ​യി​ക​ക്ഷ​മ​ത എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്താ​നും ഊ​ര്‍ജ നി​ല പു​ന​സ്ഥാ​പി​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കും. കോ​ശ​ങ്ങ​ളു​ടെ […]

കൊച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ കേ​ര​ള് ബ്ലാ​സ്റ്റേ​ഴ്‌​സ് ഇ​ന്നു സ്വ​ന്തം മൈ​താ​ന​ത്ത് ബൂ​ട്ടു​കെ​ട്ടും. പോ​യി​ന്‍റ് നി​ല​യി​ല്‍ നാ​ലാ​മ​തു​ള്ള ബ്ലാ​സ്റ്റേ​ഴ്‌​സ് മൂ​ന്നാ​മ​തെ​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​റ​ങ്ങു​ന്നു​ത്. 15 റൗ​ണ്ട് പോ​രാ​ട്ട​ത്തി​നാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്നു ക​ള​ത്തി​ലി​റ​ങ്ങു​മ്പോ​ള്‍ നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡാ​ണ് എ​തി​രാ​ളി​ക​ള്‍. കൊ​ച്ചി ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ല്‍ രാ​ത്രി 7.30നാ​ണ് മ​ത്സ​രം. പ്ര​തി​രോ​ധ നി​ര​യി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളു​ടെ അ​ഭാ​വ​മാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്‌​നം. റൈ​റ്റ് ബാ​ക്ക് സ​ന്ദീ​പ് സിം​ഗ് പ​രി​ക്കേ​റ്റ് ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം വി​ശ്ര​മ​ത്തി​ലാ​ണ്. എ​ഫ് സി […]

തിരുവനന്തപുരം: സ്‌കൂള്‍ പരിസരത്തെ കടകളിലും മറ്റും വില്‍പന നടത്തുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ടെന്ന് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍. ഇതിനാല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കിയിരിക്കുന്നത്. സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ ഗുണനിലവാരമില്ലാത്ത മിഠായികള്‍ വില്‍ക്കുന്നുണ്ട് എന്നത് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. സ്‌കൂള്‍ പരിസരങ്ങളിലും മറ്റുമുള്ള കടകളില്‍ നിന്ന് മിഠായികള്‍ വാങ്ങുമ്പോള്‍ കൃത്യമായ ലേബല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയവ മാത്രം വാങ്ങാന്‍ […]

16 മത്തെ വയസ്സിൽ ഹാരിസ് ഷീൽഡ് ട്രോഫിയിൽ സഹപാഠി സച്ചിനൊപ്പം വിനോദ് ക്ലാംബ്ലി സൃഷ്ടിച്ചത്‌ 664 റൺസിന്റെ പാര്‍ട്ട്ണര്‍ഷിപ്പ്‌. ആ മാച്ചിൽ 326 റൺസ് സച്ചിനും കാംബ്ലി നോട്ട് ഔട്ട് ആയി 349 റൺസുമാണ് എടുത്തത്. രഞ്ജിട്രോഫിയിലെ ആദ്യമത്സരത്തിലെ ആദ്യപന്തിൽ സിക്സ്, ടെസ്റ്റ് മാച്ചിൽ വേഗതയാർന്ന 1000 റൺസ് നേടിയ റിക്കോർഡ്, ആദ്യ 7 ടെസ്റ്റ് മത്സരങ്ങളിൽ രണ്ട് ഇരട്ട സെഞ്ചറിയടക്കം 4 സെഞ്ച്വറികൾ, ടെസ്റ്റിൽ 54 ഉം ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ 60+ ഉം ശരാശരി […]

അഫ്ഗാനിസ്ഥാൻ തണുത്തുറഞ്ഞു. 157 പേർ മരിച്ചു. 77000 ത്തിലധികം വളർത്തുമൃഗങ്ങൾ തണുപ്പിൽ കൊല്ലപ്പെട്ടു. മൈനസ് 28 ഡിഗ്രിയാണ് ഇപ്പോൾ താപനില. അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗം അപകടനിലയിലാണ്. ഐക്യരഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന (UNOCHA) യുടെ മുന്നറിയിപ്പ് പ്രകാരം പലതരത്തിലുള്ള സഹായം അടിയന്തരമയി അവിടേക്ക് എത്തേണ്ടതുണ്ട്. ആഹാരസാധനങ്ങൾ , കമ്പിളി, ടെന്റുകൾ, മരുന്നുകൾ, തുണി, കമ്പിളി വസ്ത്രങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വളരെ അത്യാവശ്യമാണ്.കഴിഞ്ഞ 15 വർഷത്തെ റിക്കാര്‍ഡാണ്‌ ഇത്തവണത്തെ തണുപ്പ് ഭേദിച്ചിരിക്കുന്നത്. […]

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലുള്ള തലവൂർ – പാണ്ടിത്തിട്ട – ചരൂർ ജംക്ഷനടുത്തു താമസക്കാരായ മാത്യു – ജെസ്സി ദമ്പതികൾ അവരുടെ അയൽവാസിയായ ഒരു വിമുക്തഭടനിൽ നിന്നും തുടർച്ചയായുണ്ടായ ഭീഷണിയും ,വെല്ലുവിളികളും അസഭ്യവർഷവും മറ്റു പലതരത്തിലുള്ള ഉപദ്രവവും മൂലം ഒരിക്കൽ ആത്മഹത്യയുടെ വക്കിലായിരുന്നു. അവർ പരാതി നൽകാൻ ഒരിടവും ബാക്കിയില്ല. കുന്നിക്കോട് പോലീസ് സ്റ്റേഷൻ, കൊല്ലം റൂറൽ എസ്.പി, ഡിജിപി , മുഖ്യമന്ത്രി, തലവൂർ ഗ്രാമ പഞ്ചായത്ത്, പുനലൂർ ആര്‍ഡിഒ, കൊല്ലം ജില്ലാ കളക്ടർ, പത്തനാപുരം ലീഗൽ […]

error: Content is protected !!