തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘർഷം മനപൂർവം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുകയാണെന്നും സമരം നടത്തുന്നവരിൽ തന്നെ വ്യത്യസ്ത ചേരികളുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
/sathyam/media/post_attachments/zDBJixPiaoZzRWm2C8Vs.jpg)
സർക്കാർ എന്നും മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ് നിന്നത്. ഒരിക്കലും നടത്താൻ കഴിയാത്ത ആവശ്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ചർച്ചക്ക് വരുന്നതെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. ചർച്ച പരാജയപെടുന്നതും സമരക്കാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമാണെന്നും ശിവൻകുട്ടി വിമര്‍ശിച്ചു.