പാലക്കാട് ശ്രീനിവാസൻ വധക്കേസ്; ഫയലുകള്‍ രണ്ടു ദിവസത്തിനകം എൻഐഎക്ക് കൈമാറാൻ ഡിജിപി ഉത്തരവിട്ടു

New Update

തിരുവനന്തപുരം: പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിന്‍റെ ഫയലുകൾ രണ്ട് ദിവസത്തിനകം എൻഐഎക്ക് കൈമാറാൻ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിർദേശം നൽകി. കേസ് ഏറ്റെടുക്കാൻ നേരത്തെ തന്നെ ആഭ്യന്തരമന്ത്രാലയം എൻഐഎയോട് നിർദേശിച്ചിരുന്നു. കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ഇതു സംബന്ധിച്ച നിർദേശം ഡിജിപി നൽകിയത്.

Advertisment

publive-image

ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ 42 പേരാണ് അറസ്റ്റിലായത്. രണ്ട് തവണയായി 44 പേർക്കെതിരെ കുറ്റപത്രം പാലക്കാട് കോടതിയിൽ നൽകിയിരുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളിൽ ശ്രീനിവാസൻ വധത്തെ ഒരു പ്രധാന കാരണമായി കേന്ദ്രആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.

Advertisment