New Update
തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ പുറത്തായ സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നതിനെ ശക്തമായി അപലപിച്ച് കെ മുരളീധരന്‍ എംപി രംഗത്ത്. ഗവർണർ മലക്കം മറിഞ്ഞു. ഭരണഘടന കുന്തം കുടച്ചക്രം എന്ന് പറഞ്ഞ ആളെയാണ് വീണ്ടും മന്ത്രിയാക്കുന്നത്. മുഖ്യമന്ത്രിയും ഗവർണറുമായി എന്തോ ഓപ്പറേഷൻ നടന്നു. രണ്ടുപേരുടെയും കളി കൊണ്ട് വിദ്യാർഥികളാണ് കുടുങ്ങിയത് . കൊടുക്കൽ വാങ്ങലാണ് നടക്കുന്നത്. സജി ചെറിയാൻ രാജിവെക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Advertisment
/sathyam/media/post_attachments/Hks0JgUM4MpmjDGwQsV8.jpg)
സജി ചെറിയാൻ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ. കടുത്ത വിയോജിപ്പോടെ ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് ഗവർണ്ണർ അനുമതി നൽകിയത്. അറ്റോർണി ജനറലിന്‍റെ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us