നയനയുടെ മരണം: പ്രാഥമിക അന്വേഷണത്തിൽ അപാകതയെന്ന് കണ്ടെത്തല്‍, പ്രത്യേക സംഘത്തെയോ ക്രൈംബ്രാഞ്ചിനെയോ നിയോഗിക്കും

New Update

തിരുവനന്തപുരം: യുവ സംവിധായക നയനയുടെ ദുരൂഹമരണത്തില്‍ മ്യൂസിയം പൊലീസിൻറെ പ്രാഥമിക അന്വേഷണത്തിൽ അപാകതയുണ്ടായെന്ന് തുടരന്വേഷണത്തിലെ കണ്ടെത്തൽ. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെയോ ക്രൈം ബ്രാഞ്ചിനെയോ നിയോഗിക്കും. അതേ സമയം നയനയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ വാതിലുകള്‍ പൂട്ടിയിട്ടിരുന്നുവെന്ന് സുഹൃത്ത് മെറിൻ പറഞ്ഞു.

Advertisment

publive-image

നയനയുടെ മരണ കാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകള്‍ കൂടിയത്. ഇതേ തുടർന്നാണ് ഡിസിആർബി അസി.കമ്മീഷണർ തുടരന്വേഷണ സാധ്യത പരിശോധിച്ചത്. നയനയുടെത് കൊലപാതകമല്ലെന്നും നയനക്ക് സ്വയം പരിക്കേൽപ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു മ്യൂസിയം പൊലീസിന്‍റെ നിരീക്ഷണം .

ഫൊറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു മ്യൂസിയം പൊലീസിൻെര വിലയിരുത്തൽ. പക്ഷെ കഴുത്തിലുണ്ടായ മുറിവ്, ആന്തിരാകയവങ്ങള്‍ക്കുണ്ടായ ക്ഷതം എന്നിവ എങ്ങനെയുണ്ടായി എന്നതിൽ വ്യക്തതവരുത്തുന്ന രീതിയിൽ അന്വേഷണമെത്തിയിരുന്നില്ല.

മാത്രമല്ല ചില നിർണായക വിവരങ്ങള്‍ ലോക്കൽ പൊലീസ് ശേഖരിക്കാതെയാണ് റിപ്പോർട്ട് നൽകിയതെന്നാണ് പുതിയ സംഘത്തിൻെറ വിലയിരുത്തൽ.

Advertisment