തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് സംസ്ഥാനത്തെ 480 ആശുപത്രികളിൽ ലഭ്യമാകുമെന്ന് ധനമന്ത്രി. ഈ ആശുപത്രികളുമായി കരാർ ആയിട്ടുണ്ട്. പദ്ധതിക്കായി ആറ് മാസത്തിനിടെ 405 കോടി രൂപ അനുവദിച്ചു. അടിയന്തര അവയവമാറ്റ ശസ്ത്രക്രിയക്ക് 30 കോടി രൂപയുടെ കോർപ്പസ് ഫണ്ട് ഉണ്ടെന്നും ധനമന്ത്രി അറിയിച്ചു.
പൊതുജന ആരോഗ്യ മേഖലയ്ക്ക് 2828.33 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. മുൻ വർഷത്തേക്കാൾ കോടി 196.6 കോടി രൂപ അധികം ആണിത്. കൊവിഡ് ആരോഗ്യ പ്രശ്നം കൈകാര്യം ചെയ്യാൻ 5 കോടി വകയിരുത്തി. ഹെൽത്ത് ഹബ്ബായി സംസ്ഥാനത്തെ മാറ്റും. ഇതിനായി കെയർ പോളിസി നടപ്പാക്കും. ഇതിനായി 30കോടി രൂപ വകയിരുത്തി. എല്ലാ ജില്ലാ ആശുപത്രികളിലും ക്യാൻസർ ചികിത്സ കേന്ദ്രങ്ങൾ ഉറപ്പാക്കും. പകർച്ച വ്യാധി പ്രതിരോധത്തിന് 11 കോടി വകയിരുത്തി.
പേവിഷ ബാധക്കെതിരെ തദ്ദേശീയ വാക്സിൻ വികസിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്കമാക്കി. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനറെ അടക്കം സഹായത്തോടെയാണ് തദ്ദേശീയ വാക്സീൻ വികസിപ്പിക്കുക. ഇതിനായി 5കോടി രൂപ വകയിരുത്തി. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്കായി 574.5 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 74.5കോടി രൂപ കൂടുതൽ ആണ്. ഇ ഹെൽത് പദ്ധതിക്കായി 30കോടി രൂപ വകയിരുത്തി
ലൈഫ് മിഷൻ പദ്ധതിക്കായി ബജറ്റിൽ 1436.26 കോടി രൂപ പ്രഖ്യാപിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ ഇതുവരെ 322922 വീടുകൾ പൂർത്തിയാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി രൂപ വകയിരുത്തി സംസ്ഥാന ബജറ്റ്. വരുന്ന സാമ്പത്തിക വർഷം 10 കോടി തൊഴിൽ ദിനം ഉറപ്പാക്കും. 260 കോടി രൂപ കുടുംബശ്രീക്കും വകയിരുത്തി. തദ്ദേശ പദ്ദതി വിഹിതം ഉയർത്തി 8828 കോടി ആക്കി ഉയർത്തി.
സംസ്ഥാനത്ത് ഉടനീളം എയർ സ്ട്രിപ്പ് സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പിപിപി മോഡൽ കമ്പനി ഇതിനായി രൂപീകരിക്കും. 50 കോടി രൂപ വകയിരുത്തി. എയർ സ്ട്രിപ്പുകൾ നടപ്പാക്കാനുള്ള കമ്പനിക്കായി 20 കോടി രൂപയും വകയിരുത്തി
വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴി സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.ഇതിനായി കിഫ്‌ബി വഴി 1000 കോടി രൂപ വകയിരുത്തി. ഇടനാഴിക്ക് ഒപ്പം താമസ സൗകര്യങ്ങളും ഒരുക്കും. വിഴിഞ്ഞം..തേക്കട റിങ് റോഡ് കൊണ്ടുവരും.വിഴിഞ്ഞം തുറമുഖം വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നെന്നും ധനമന്ത്രി പറഞ്ഞു
കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കാനായി. ഇതിനായി 2000 കോടി വകയിരുത്തി. തനതു വരുമാനം വർധിച്ചു. ഈ വർഷം 85000 കോടി ആകും. ഇന്ത്യയിൽ ഏറ്റവും വിലക്കുറവ് ഉള്ള സംസ്ഥാനമായി കേരളം മാറി. റബർ കർഷകർക്കുള്ള സബ്‌സിഡി വിഹിതം 600 കോടിയാക്കി. കേന്ദ്ര നികുതി
നികുതി ഇതര വരുമാനം കൂട്ടാൻ നടപടി എടുക്കും. ജിഎസ്ടി പുനസംഘടിപ്പിച്ച ആദ്യ സംസ്ഥാനം കേരളം ആണ്.സർക്കാർ സേവനങ്ങൾ കൂടുതൽ ഓൺ ലൈൻ ആക്കും. വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കും. ഭരണ സംവിധാനത്ത പുനസംഘടിപ്പിക്കും. ബജറ്റ് വിഹിതത്തിൽ നിന്ന് ക്ഷേമ പദ്ധതികൾ ഏറ്റെടുക്കണം. അധികം ചെലവ് ചുരുക്കൽ എളുപ്പമല്ല
കെ ഫോണിന് 100 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി. സ്റ്റാർട്ട് ആപ്പ് മിഷന് 90.5 കോടി രൂപ പ്രഖ്യാപിച്ചു. ടെക്നോ പാർക്കിന് 26 കോടി രൂപയും ഇൻഫോപാർക്കിന് 35 കോടി രൂപയും മാറ്റിവച്ചു. ആകെ 120.5കോടി രൂപയാണ് ഈ മേഖലക്കായി വകയിരുത്തിയിട്ടുള്ളത്.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
1. 1,35,419 കോടി റവന്യൂ വരുമാനവും 1,76089 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.
2. റവന്യൂ കമ്മി 23,942 കോടി രൂപ (2.1% of GSDP)
3. ധനകമ്മി 39,662 കോടി രൂപ (3.5% of GSDP)
4. ശമ്പളത്തിന് 40,051 കോടി രൂപയും പെന്‍ഷന് 28,240 കോടി രൂപയും സബ്സിഡിയ്ക്ക് 2190 കോടി രൂപയും
5. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 14,149 കോടി
6. കുടുംബശ്രീയ്ക്ക് 260 കോടിരൂപ
7. സാമൂഹ്യ സുരക്ഷാ പെന്‍ഷന് 9764 കോടി രൂപ
8. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 71,861 വീടുകളും 30 ഭവന സമുച്ചയങ്ങളും നിര്‍മ്മിക്കും. ഇതിനായി 1436 കോടി രൂപ.
9. കേരളത്തില്‍ ആഭ്യന്തരോല്‍പ്പാദനവും തൊഴില്‍/സംരംഭക/നിക്ഷേപ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി മേക്ക് ഇന്‍ കേരള പദ്ധതി നടപ്പിലാക്കും.
10. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് 2000 കോടി രൂപ
11. റബ്ബര്‍ വിലയിടിവ് തടയുന്നതിന് 600 കോടി
12. തേങ്ങയുടെ സംഭരണ വില 34 രൂപയായി ഉയര്‍ത്തി
13. കയര്‍ ഉല്‍പ്പന്നങ്ങളുടെയും ചകിരിയുടെയും വിലസ്ഥിരത ഫണ്ടിനായി 38 കോടി രൂപ.
14. കശുവണ്ടി മേഖല പുനരുജ്ജീവന പാക്കേജ് 30 കോടി
15. കാഷ്യൂ ബോര്‍ഡിന് റിവോള്‍വിംഗ് ഫണ്ടിനായി 43.55 കോടി
16. അതിദാരിദ്ര്യ ലഘൂകരണത്തിന് ഗ്യാപ് ഫണ്ട് 50 കോടി
17. എല്ലാവര്‍ക്കും നേത്രാരോഗ്യത്തിന് നേര്‍കാഴ്ച പദ്ധതി
18. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 50.85 കോടി
19. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാനവിഹിതമായി 230 കോടി
20. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ 65 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും.
21. ഗള്‍ഫ് മലയാളികളുടെ ഉയര്‍ന്ന വിമാനക്കൂലി പ്രശ്നംപരിഹരിക്കാന്‍ 15 കോടിയുടെ കോര്‍പ്പസ് ഫണ്ട്
22. ഇടുക്കി, വയനാട്, കാസര്‍ഗോഡ് വികസന പാക്കേജ് 75 കോടി രൂപ വീതം
23. പുതിയ വൈദ്യുതി സബ്സ്റ്റേഷനുകള്‍, ലൈനുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് 300 കോടി.
24. കൊച്ചി -പാലക്കാട് വ്യാവസായിക ഇടനാഴി ഒന്നാം ഘട്ടമായി 10000 കോടി രൂപയുടെ നിക്ഷേപം – 5 വര്‍ഷത്തിനുള്ളില്‍ 1 ലക്ഷം പേര്‍ക്ക് തൊഴില്‍
25. കെ-ഫോണ്‍ -ന് 100 കോടി രൂപ, സൗജന്യ ഗാര്‍ഹിക ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിന് 2 കോടി രൂപ
26. കേരള സ്പേസ് പാര്‍ക്കിന് 71.84 കോടി
27. സ്റ്റാര്‍ട്ട് അപ്പ് മിഷന് 90.52 കോടി
28. അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം, വിഴിഞ്ഞം, പൊന്നാനി തുറമുഖങ്ങളില്‍ ഷിപ്പിംഗ് അടിസ്ഥാന സൗകര്യവികസനത്തിന് – 40.5 കോടി
29. അഴീക്കലില്‍ 3698 കോടി രൂപ ചെലവില്‍ ഗ്രീന്‍ ഫീല്‍ഡ് ഇന്റര്‍നാഷണല്‍ പോര്‍ട്ട്
30. 765.44 കോടി രൂപ ചെലവ് വരുന്ന പുനലൂര്‍ – പൊന്‍കുന്നം റോഡിന്റെ നിലവാരം ഉയര്‍ത്തുന്ന പ്രവൃത്തികള്‍ ഇ.പി.സി മോഡിലേക്ക്.
31. കെ.എസ്.ആര്‍.ടി.സിയ്ക്ക് പ്ലാന്‍ വിഹിതം ഉള്‍പ്പടെ 1031 കോടി നല്‍കും.
32. വിനോദസഞ്ചാര മേഖലയ്ക്ക് 362.15 കോടി
33. 10 കോടി രൂപ ചെലവില്‍ കാപ്പാട് ചരിത്ര മ്യൂസിയം സ്ഥാപിക്കും.
34. ആര്‍.സി.സിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്തും.
35. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ അക്കാഡമിക് കോംപ്ലക്സ്
36. യുവകലാകാരന്‍മാര്‍ക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് 13 കോടി
37. ജില്ലകളില്‍ പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിന് 5.5 കോടി
38. കൊല്ലം പീരങ്കി മൈതാനത്ത് ‘കല്ലുമാല സമര സ്ക്വയര്‍’ സ്ഥാപിക്കുന്നതിന് 5 കോടി രൂപ
39. സംസ്ഥാനത്തെ സിനിമാ തീയറ്ററുകളെ ബന്ധിപ്പിക്കുന്ന മൊബൈല്‍ ആപ്പ് വികസിപ്പിക്കും.
40. പേവിഷത്തിനെതിരെ തദ്ദേശീയ വാക്സിന്‍ വികസിപ്പിക്കും
41. സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളോടും ചേര്‍ന്ന് നഴ്സിംഗ് കോളേജുകള്‍ ആരംഭിക്കും.
42. തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധി 1.10 കോടി രൂപ
43. തോട്ടം തൊഴിലാളികളുടെ ലയങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 10 കോടി രൂപ.
44. പരമ്പരാഗത തൊഴില്‍ മേഖലകളിലെ തൊഴിലാളികള്‍ക്ക് 1250 രൂപ നിരക്കില്‍ ധനസഹായം നല്‍കുന്നതിന് 90 കോടി
45. വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള സായംപ്രഭ പദ്ധതിക്ക് 6.8 കോടി രൂപ വയോമിത്രം പദ്ധതിയ്ക്ക് 27.5 കോടി.
46. സര്‍ക്കാര്‍ ഓഫീസുകള്‍ ഭിന്നശേഷി സൗഹൃദമാക്കുന്ന ബാരിയര്‍ ഫ്രീ കേരള പദ്ധതിയ്ക്ക് 9 കോടി രൂപ
47. മെന്‍സ്ട്രുവല്‍ കപ്പിന്റെ ഉപയോഗം പ്രചരിപ്പിക്കുന്നതിനായി 10 കോടി രൂപ
48. അംഗനവാടി കുട്ടികള്‍ക്ക് ആഴ്ചയില്‍ 2 ദിവസം മുട്ടയും പാലും നല്‍കുന്നതിനായി 63.5 കോടി രൂപ.
49. സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വ്വീസും ശമ്പളം കൈകാര്യം ചെയ്യുന്ന സ്പാര്‍ക്ക് സോഫ്റ്റ് വെയറിന്റെ പുതിയ വെര്‍ഷന്‍ പുറത്തിറക്കും.
50. സംസ്ഥാന സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് കെ.എഫ്.സി ബാങ്കുകളും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായും ചേര്‍ന്ന് ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കും. ഒരു പദ്ധതിയ്ക്ക് 250 കോടി എന്ന കണക്കില്‍ 2000 കോടി രൂപ കെ.എഫ്.സി വഴി നല്‍കും.
51. വ്യാവസായി ഭൂമി വാങ്ങുന്നതിന് 100% ധനസഹായം കെ.എഫ്.സി വഴി നല്‍കും.
52. മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധന ബോട്ട് വാങ്ങുന്നതിന് ബോട്ട് ഒന്നിന് 70 ലക്ഷം രൂപ വരെ 5% വാര്‍ഷിക പലിശ നിരക്കില്‍ കെ.എഫ്.സി വഴി വായ്പ നല്‍കും.
53. മിഷന്‍ 1000 – 1000 സംരംഭങ്ങള്‍ക്ക് 4 വര്‍ഷം കൊണ്ട് 1,00,000 കോടി രൂപ വിറ്റുവരവ് കൈവരിക്കുന്നതിന് സ്കെയില്‍ അപ്പ് പാക്കേജ്.
54. തിരുവനന്തപുരത്തും കൊച്ചിയിലും ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് 2 വര്‍ഷത്തിനുള്ളില്‍ 200 കോടി രൂപ ചെലവഴിക്കും.
55. ലോകത്തെ മികച്ച 200 സര്‍വ്വകലാശാലകളില്‍ ഹ്രസ്വകാല ഗവേഷണ അസൈന്‍മെന്റുകള്‍ നേടുന്ന 100 ഗവേഷകര്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കും.
നികുതി നിര്‍ദ്ദേശങ്ങള്‍
56. മാനനഷ്ടം, സിവില്‍ നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ക്കുള്ള കോടതി ഫീസ് ക്ലെയിം തുകയുടെ 1% ആയി നിജപ്പെടുത്തും.
57. പുതുതായി വാങ്ങുന്ന 2 ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയില്‍ 2% വര്‍ദ്ധനവ്.
58. പുതുതായി വാങ്ങുന്ന മോട്ടോര്‍ കാറുകളുടെയും സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന പ്രൈവറ്റ് സര്‍വ്വീസ് വാഹനങ്ങളുടെയും നിരക്കില്‍ ചുവടെ പറയും പ്രകാരം വര്‍ദ്ധനവ് വരുത്തുന്നു
a. 5 ലക്ഷം വരെ വിലയുള്ളവ – 1% വര്‍ദ്ധനവ്
b. 5 ലക്ഷം മുതല്‍ 15 ലക്ഷം വരെ – 2% വര്‍ദ്ധനവ്
c. 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ – 1% വര്‍ദ്ധനവ്
d. 20 ലക്ഷം മുതല്‍ 30 ലക്ഷം വരെ – 1% വര്‍ദ്ധനവ്
e. 30 ലക്ഷത്തിന് മുകളില്‍ – 1% വര്‍ദ്ധനവ്
59. പുതുതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടോര്‍ ക്യാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടോര്‍ ക്യാബ് എന്നിവയ്ക്ക് നിലവില്‍ വാഹനവിലയുടെ 6% മുതല്‍ 20% വരെയുള്ള തുകയാണ് ഒറ്റത്തവണ നികുതിയായി ഈടാക്കി വരുന്നത്. ഇത്തരം വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഇലക്ട്രിക് സ്വകാര്യ വാഹനങ്ങളുടെ നികുതിയ്ക്ക് തുല്യമായി വാഹന വിലയുടെ 5% ആയി കുറയ്ക്കുന്നു.
60. കോണ്‍ട്രാക്ട് കാര്യേജ്/ സ്റ്റേജ് കാര്യേജ് വാഹന ഉടമകള്‍ക്ക് ആശ്വാസം പകരുന്നതിനായി നികുതിയില്‍ 10% കുറവ്
61. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസ്സ് ചുവടെ പറയും പ്രകാരം വര്‍ദ്ധിപ്പിക്കുന്നു
a. ഇരുചക്രവാഹനം – 100 രൂപ
b. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ – 200 രൂപ
c. മീഡിയം മോട്ടോര്‍ വാഹനം – 300 രൂപ
d. ഹെവി മോട്ടോര്‍ വാഹനം – 500 രൂപ
62. അണ്‍ എയ്ഡഡ് മേഖലയിലെ സ്പെഷ്യല്‍ സ്കൂളുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്കൂള്‍ ബസ്സുകളുടെ നികുതി സര്‍ക്കാര്‍ മേഖലയിലെ സ്കൂളുകളുടെ നികുതിയ്ക്ക് തുല്യമാക്കി
63. അബ്കാരി കുടിശ്ശിക തീര്‍പ്പാക്കുന്നതിനായി പുതിയ ആംനസ്റ്റി സ്കീം.
64. ഹോര്‍ട്ടി വൈന്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യന്‍ നിര്‍മ്മിത വൈനിന്റെ അതേ നികുതി ഘടനതന്നെ നടപ്പിലാക്കും.
65. ഭൂമിയുടെ ന്യായവില 20% വര്‍ദ്ധിപ്പിക്കും
66. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കുറവ് വരുത്തിയിരുന്ന ഫ്ളാറ്റുകള്‍/അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയുടെ മുദ്രവില 5%-ല്‍ നിന്നും 7% ആക്കി.
67. സറണ്ടര്‍ ഓഫ് ലീസ് ആധാരങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് 1000 രൂപയാക്കി കുറച്ചു.
68. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്തും. ഇതിനായി 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും പെട്രോള്‍ ഡീസല്‍ എന്നിവയ്ക്ക് 2 രൂപ നിരക്കിലും സാമൂഹ്യ സുരക്ഷാ സെസ്സ് ഏര്‍പ്പെടുത്തും.
69. മൈനിംഗ് & ജിയോളജി മേഖലയില്‍ പാറകളുടെ തരവും വലുപ്പവും അടിസ്ഥാനമാക്കി വ്യത്യസ്ത വില സംവിധാനം ഏര്‍പ്പെടുത്തും.
70. സര്‍ക്കാര്‍ ഭൂമിയുടെ പാട്ട വാടക ഭൂമിയുടെ ന്യായവിലയെ അടിസ്ഥാനമാക്കിയുള്ളതാക്കും.
ഒരിടവേളക്ക് ശേഷം മലയാളത്തിൽ വീണ്ടും ഒരു റോഡ് മൂവി എത്തുകയാണ്. അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ, അതിഥി രവി എന്നിവരെ പ്രധാന താരങ്ങളാക്കി നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഖജുരാഹോ ഡ്രീംസ്’ ആണ് പൂർണമായി ഒരു റോഡ് മൂവിയായി ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസറാണ് ചിത്രം നിർമ്മിക്കുന്നത്. കോമഡി പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ മൾട്ടി സ്റ്റാർ ചിത്രത്തിൽ ശക്തമായൊരു സാമൂഹിക […]
ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രം ഒടിടി റിലീസിന്. സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്യപ്പെടുന്ന ചിത്രത്തിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു. ഏപ്രില്‍ 15 ന് വിഷു ദിനത്തിലാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഇര്‍ഷാദ് അലി നായകനായ ചിത്രത്തില്‍ നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിങ്ങനെ നാല് പുതുമുഖ നായികമാരാണ് ഉള്ളത്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ എന്ന് ചൂണ്ടിക്കാട്ടി എക്സൈസ് കേസ് […]
പച്ച, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുന്തിരിയുണ്ട്. എന്നാൽ ഏത് മുന്തിരിയാണ് ഏറ്റവും ആരോഗ്യകരം? ഓരോന്നിനും അതിന്റേതായ രുചിയും പോഷക ഗുണങ്ങളും ഉണ്ട്. ‘മുന്തിരി ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ്. മുന്തിരിയിൽ ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. മുന്തിരി ചർമ്മത്തിനും ഹൃദയത്തിനും രക്തക്കുഴലുകൾക്കും ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. പച്ച മുന്തിരി ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന മുന്തിരി ഇനമാണ്. സലാഡുകൾ, സ്മൂത്തികൾ, ബേക്ക് ചെയ്ത സാധനങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഭക്ഷണങ്ങളിൽ ഇത് ഉപയോഗിക്കുന്നു. ഒരു കപ്പ് […]
കോഴിക്കോട്: ഞെളിയൻ പറമ്പിലെ മാലിന്യക്കരാറുമായി ബന്ധപ്പെട്ട് വിവാദ കമ്പനി സോൺട ഇൻഫ്രാടെക്കിൽ നിന്ന് കോഴിക്കോട് കോർപറേഷൻ പിഴ ഇടാക്കും. 38.85 ലക്ഷം രൂപയാണ് ഈടാക്കുക. കമ്പനിക്ക് കരാർ പുതുക്കി നിൽകിയിരുന്നു. പിന്നാലെയാണ് നടപടി. ലേലത്തുകയുടെ അഞ്ച് ശതമാനമാണ് പിഴ ഈടാക്കുന്നത്. പിഴ അടയ്ക്കാമെന്ന് കമ്പനി കോർപറേഷനെ അറിയിച്ചിരുന്നു. അതിനിടെ കരാർ സോൺടയ്ക്ക് പുതുക്കി നൽകിയ കോഴിക്കോട് കോർപറേഷൻ തീരുമാനത്തിെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധങ്ങളെല്ലാം അവഗണിച്ചാണ് കമ്പനിക്ക് കരാർ പുതുക്കി നിൽകിയിരിക്കുന്നത്. ഉപാധികളോടെയാണ് അനുമതി. നാല് വർഷം കിട്ടിയിട്ടും പ്രാഥമിക നടപടികൾ […]
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.മാസ്‌ക് കൃത്യമായി ധരിക്കണം. ഇവര്‍ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ടുള്ള സര്‍ജ് പ്ലാനുകള്‍ എല്ലാ ജില്ലകളും […]
വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ ഒരു ഫലമാണ് പൈനാപ്പിള്‍ എന്ന കൈതച്ചക്ക. നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ പൈനാപ്പിളിന് ഉണ്ട്. വിറ്റാമിന്‍ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതു കൂടാതെ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിനും തലമുടിക്കും വരെ പൈനാപ്പിള്‍ നല്ലതാണ്. ഒന്ന്… ശരീരഭാരം കുറയ്ക്കാന്‍ […]
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ ചുമതല ഏറ്റെടുത്തതിൽ സിസ തോമസിന് നാളെ ഹിയറിങ്. കാരണം കാണിക്കൽ നോട്ടീസിൽ തുടർ നടപടികളുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ സിസ തോമസിനോട് ഹാജരാവാൻ നിർദ്ദേശം നൽകിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി മുമ്പാകെ സിസ തോമസ് നാളെ രാവിലെ 11.30 ന് ഹാജരാകണം. നാളെ സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് സിസ തോമസിനോട് ഹാജരാകാൻ സർക്കാർ ആവശ്യപ്പെട്ടത്. സിസ തോമസിനെതിരെ നടപടിയെടുക്കും മുൻപ് സർക്കാർ അവരെ കേൾക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് […]
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിക്കുമോ ? അഴിമതിയാരോപണങ്ങളില്‍ മുങ്ങിക്കുളിച്ച സംസ്ഥാന ബി.ജെ.പി ഭരണം കടുത്ത പ്രതിസന്ധിയിലാണ്. കോണ്‍ഗ്രസ് ജയിക്കുമെന്ന സംസാരം സംസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പലര്‍ക്കുമുണ്ട്. പക്ഷെ, മത്സരിക്കുന്നതു ബി.ജെ.പിയോടാണ്. തെരഞ്ഞെടുപ്പിലും അതിനു ശേഷവും എന്തു കളിയും കളിക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണു ബി.ജെ.പിയെന്നു കോണ്‍ഗ്രസിനു നന്നായറിയാം. പോരാത്തതിന് ഒറ്റയ്ക്കു മത്സരിക്കാന്‍ ജനതാദള്‍ (എസ്) രംഗത്തിറങ്ങുകയും ചെയ്തിരിക്കുന്നു. തനിച്ചു ഭൂരിപക്ഷം കിട്ടില്ലെന്നറിയാമെങ്കിലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നാല്‍ ഏതു വശത്തോട്ടും ചരിഞ്ഞ് ഭരണത്തില്‍ കയറാനാകും ജെ.ഡി.എസിന്‍റെ കളി. മുമ്പ് കോണ്‍ഗ്രസിന്‍റെയും […]
കോട്ടയം: എ ഐ സി സി അധ്യക്ഷനായ ശേഷം ആദ്യമായി കേരളത്തിലെത്തിയ മല്ലികാർജുന ഗാർഘെയ്ക്കൊപ്പം വേദി പങ്കിട്ട് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ എതിരാളിയായിരുന്ന ഡോ. ശശി തരൂർ എംപി. വൈക്കത്ത് കോൺഗ്രസ് സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ധി ആഘോഷ പരിപാടിയായിരുന്നു വേദി. അതേസമയം പാർട്ടി പ്രോട്ടോക്കോളിന്റെ പേരിൽ വേദിയിൽ പ്രസംഗിക്കാൻ തരൂരിന് ഇടം ലഭിച്ചതുമില്ല. കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല എന്നിവർ പ്രസംഗിച്ചു. വേദിയിൽ […]