Advertisment

ജീവിച്ചിരിക്കുമ്പോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിൽ ആക്കേണ്ടെന്നതു കൊണ്ട് ആത്മകഥയിൽ പലതും തുറന്ന് എഴുതിയിട്ടില്ല'; പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞ് സി.ദിവാകരൻ

തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞ് സിപിഐ നേതാവ് സി.ദിവാകരൻ. പാര്‍ട്ടിയില്‍ ചതിപ്രയോഗങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ആത്മകഥ ‘കനല്‍വഴികളിലൂടെ’ പ്രകാശനം ചെയ്യുന്നതിന് മുന്നോടിയായാണ് തുറന്നുപറച്ചിൽ.

Advertisment

publive-image

പാര്‍ലമെന്‍ററി രംഗത്തേക്ക് തന്നെ കൈപിടിച്ചു കൊണ്ടുവന്നത് വെളിയം ഭാര്‍ഗവനാണെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിൽ ആക്കേണ്ടെന്നതുകൊണ്ട് ആത്മകഥയിൽ പലതും തുറന്ന് എഴുതിയിട്ടില്ലെന്നും ദിവാകരന്‍ കൂട്ടിച്ചേർത്തു.

പ്രായപരിധിയില്‍ ‘തട്ടി’ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ നിന്നു പുറത്തുപോയ സി.ദിവാകരന്‍, നിലവിൽ പാര്‍ട്ടിയുടെ പ്രസിദ്ധീകരണശാലയായ ‘പ്രഭാത് ബുക്ക് ഹൗസി’ന്‍റെ ചെയര്‍മാനാണ്. പാര്‍ട്ടി നല്‍കിയ നേട്ടങ്ങളും തിരിച്ചടികളും വിവരിക്കുന്നതാണ് അച്ചടി പുരോഗമിക്കുന്ന ‘കനല്‍വഴികളിലൂടെ’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ. പുസ്തകം ജൂണ്‍ 1ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.

Advertisment