അണികളെ അഴിക്കുള്ളിലാക്കി ഖത്തറിൽ അർമാദിച്ച നേതാവ് യൂത്ത് കോൺഗ്രസ് പ്രസിഡന്റാകേണ്ടന്ന് എ ഗ്രൂപ്പ് മാനേജർമാർക്ക് മുന്നറിയിപ്പുമായി പ്രവർത്തകർ ! രാഹുൽ മാങ്കൂട്ടത്തിലിനെതിനെതിരെ പാളയത്തിൽ പട; എ ഗ്രൂപ്പിൽ നിന്നും നാലു പേർ കൂടി മത്സര രംഗത്ത് ! പ്രസിഡന്റ് മോഹമുണ്ടായിരുന്ന നേതാക്കൾ മത്സരിച്ചില്ലെങ്കിലും രാഹുലിന്റെ പരാജയം ഉറപ്പാക്കാൻ നീക്കം ! യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിൽ അസംതൃപ്തി പുകയുന്നു

New Update

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന്റെ നാമനിർദേശപത്രിക സമർപ്പണം ഇന്ന് തീരാനിരിരിക്കെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ ചൊല്ലി എ ഗ്രൂപ്പിൽ കലഹം രൂക്ഷം. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുൽ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചതിനെതിരെ നേതാക്കൾക്കിടയിൽ തന്നെ അതൃപ്തി പുകയുകയാണ്.

Advertisment

publive-image


നേരത്തെ എ ഗ്രൂപ്പ് തീരുമാനിച്ച ജെഎസ് അഖിൽ, കെ എം അഭിജിത്ത് എന്നിവരെ വെട്ടിയാണ് ഷാഫി പറമ്പിൽ തന്റെ നോമിനിനിയായി രാഹുൽ മാങ്കൂട്ടത്തിലിനെ കളത്തിൽ ഇറക്കിയത്. ചാനൽ ചർച്ചകളിൽ മാത്രം സുപരിചിതനായ രാഹുലിന് സംഘടനാ പ്രവർത്തനത്തിൽ വേണ്ടത്ര ശ്രദ്ധയില്ലെന്നാണ് ആക്ഷേപം.


കഴിഞ്ഞ തവണ യൂത്ത്കോൺഗ്രസ് സംസംസ്ഥാന ജനറൽ സെക്രട്ടറിയായിയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ സ്വന്തം ജില്ലയിലെ എ ഗ്രൂപ്പ് പോലും അംഗീകരിക്കുന്നില്ല. സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് സമരമുഖത്തായിരുന്നപ്പോൾ ഖത്തറിൽ പോയി ലോകകപ്പ് കണ്ടു നടക്കുകയായികയായിരുന്നു രാഹുൽ എന്നാ എന്നാണ് പ്രധാന വിമർശനങ്ങളിൽ ഒന്ന്.

തിരുവനന്തപുരം കോർപറേഷനിലെ നിയമന കത്ത് വിവാദം സജീവമായപ്പോഴാണ് അന്ന് പ്രസിഡന്റായിരുയിരുന്ന ഷാഫി പറമ്പിലും ജനറൽ സെക്രട്ടറിയായ രാഹുൽ മാങ്കൂട്ടവും ഖത്തറിന് പറന്നത്. തലസ്ഥാനത്ത് അണികൾ പോലീസിന്റെ തല്ലും കൊണ്ട് സമരം നടത്തി റിമാൻഡിൽ കഴിയുമ്പോൾ അർജന്റീനയ്ക്ക് വേണ്ടി കരയുകയായിയായിരുന്നു ഇരുവരുമെന്ന് അന്ന് തന്നെ വിമർശനം ഉയർന്നിരുന്നു.

അത്തരമൊരാളെ എ ഗ്രൂപ്പിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി തീരുമാനിച്ചത് അംഗീകരിക്കില്ലെന്നാണ് പ്രവർത്തകർ പറയുന്നത്. അതുകൊണ്ടു തന്നെ അനൗദ്യോഗിക സ്ഥാനാർത്ഥികളായി നിലവിലെ ഭാരവാഹികളായ വി പി ദുൽഖിഫിലും, വിഷ്ണു സുനിലും, എസ് ജി അനീഷും, ആബിദ് അലിയും മത്സരിക്കാനാണ് തീരുമാനം.

കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം കൂടിയായ വിപി ദുൽഖിഫിൽ അവിടെ നിന്നും കൂടുതൽ വോട്ട് പിടിച്ചേക്കും. പത്തനംതിട്ടക്കാരനായ വിഷ്ണു സുനിലും വോട്ട് ഭിന്നിപ്പിക്കും. എറണാകുളത്തു നിന്നുള്ള ആബിദ് അലി പിന്മാറിയാലും തിരുവനന്തപുരത്തു ത്തു നിന്നുള്ള എസ് ജി അനീഷ് മത്സരത്തിൽ ഉറച്ചുനിൽ നിൽക്കും. കൊടിക്കുന്നേൽ സുരേഷിന്റെ അനുയായിയായ അനു താജും മൽസരിക്കുമെന്നാണ് സൂചന.

എ ഗ്രൂപ്പിന് മേധാവിത്തമുള്ള യൂത്ത് കോൺഗ്രസിൽ പക്ഷേ സ്ഥാനാർത്ഥികൾ കൂടിയാൽ അത് രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാജയത്തിൽ കലാശിച്ചേക്കുമെന്ന് ഗ്രൂപ്പ് മാനേജർമാരും ഭയപ്പെടുന്നുണ്ട്.

ഐ ഗ്രൂപ്പിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി അബിൻ വർക്കിയാണ്. എന്നാൽ അബിൻ രമേശ് ചെന്നിത്തലയുടെ മാത്രം സ്ഥാനാർത്ഥിയാണെന്നാണ് മറ്റൊരു ആരോപണം. അതുകൊണ്ട് ഐ ഗ്രൂപ്പിൽ നിന്നും അനൗദ്യോഗിക സ്ഥാനാർത്ഥി വരാനും ഇടയുണ്ട്. കെ സി വേണുഗോപാൽ ഗ്രൂപ്പിന്റെ ബിനു ചുള്ളിയിലും മത്സര രംഗത്തുണ്ട്. ഇന്ന് വൈകിട്ട് അഞ്ച് മണിവരെ നാമനിർദേശ പത്രിക നൽകാം.

Advertisment