തിരുവനന്തപുരം: വിഡി സതീശനും കെ സുധാകരനും പിന്നാലെ കൂടുതൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കാൻ സർക്കാർ. പഴയ ബാർകോഴ കേസ് പൊടിതട്ടിയെടുത്ത് രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കൾക്കെതിരെയാണ് പുതിയ നീക്കം.
രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്കെതിക്കെതിരെയാണ് കേസെടുക്കാൻ നീക്കം തുടങ്ങിയത്. 2019ൽ ബാറുടമ ബിജു രമേശ് നൽകിയ 164 മൊഴിയുടെ ഭാഗമായാണ് അന്വേഷണം.
ഈ മൂന്ന് മുൻ മന്ത്രിമാർ ബാർ തുറക്കാൻ ഒരു കോടി രൂപ വീതം വാങ്ങിയെന്നാണ് ബിജു രമേശിന്റെ ആരോപണം. രാഷ്ട്രീയക്കാർക്ക് നൽകാൻ 27. 79 കോടി രൂപ ബാർ അസോസിയേഷൻ പിരിച്ചതിൽ നിന്നാണ് മൂന്നു കോടി നൽകിയതെന്നും ബിജു രമേശ് മൊഴി നൽകിയിരുന്നു.
പണം കൈമാറുമ്പോൾ ബാർ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികമായ രാജ്കുമാർ ഉണ്ണി, പി എൻ കൃഷ്ണദാസ് എന്നി എന്നിവരും കൂടെയുണ്ടായിരുയിരുന്നുവെന്നാണ് ബിജു രമേശ് പറഞ്ഞിരുന്നത്. ഇരുവരുടെയും മൊഴി വിജിലൻസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. എന്നാൽ പണം നൽകിയിട്ടില്ലെന്നാണ് ഇരുവരും മൊഴി നൽകിയിട്ടുള്ളത്.
2014ലാണ് അന്ന് ധനകാര്യ മന്ത്രിയായിയായിരുന്ന കെ എം മാണിക്കെതിരെ ബാർ കോഴ ആരോപണം ഉയർന്നത്. നിലവാരമില്ലാതെ പൂട്ടിയ 418 ബാറുകൾ തുറക്കാൻ 5 കോടി കോഴ വാങ്ങിയെന്നായിരുന്നു ആരോപണം.