New Update
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ. കെ ബാലന്‍. സുധാകരന്‍ പാളി പൊളിഞ്ഞ മരണക്കിണറിലെ മോട്ടോര്‍ സൈക്കിളുകാരനെന്ന് എ.കെ ബാലന്‍ പരിഹസിച്ചു. സുധാകരന്‍ വിചാരിച്ചാല്‍ ജന്മത്തില്‍ കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനാവില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.
Advertisment
പ്രിയ സുഹൃത്ത് സുധാകരനെ തനിക്ക് നല്ലതുപോലെ അറിയാം. കോളേജില്‍ തങ്ങള്‍ അഞ്ച് കൊല്ലം ഒരുമിച്ച് പഠിച്ചു. അതില്‍ രണ്ട് കൊല്ലം പിണങ്ങിയും മൂന്ന് കൊല്ലം ഇണങ്ങിയും പ്രവര്‍ത്തിച്ചു. കെഎസ്‌യുവിനെ തകര്‍ത്ത് തന്നെ കോളേജ് യൂണിയന്‍ ചെയര്‍മാനാക്കാന്‍ പരോക്ഷമായി സഹായിച്ച ആളാണ് കെ. സുധാകരന്‍. സുധാകരന് ഈ ജന്മത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിയില്ലെന്നും എ.കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.