തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ സെമിനാർ നടത്താൻ സിപിഎമ്മിന് യോഗ്യതയില്ലെന്ന് കെ.മുരളീധരൻ എംപി. വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് സിപിഎം സെമിനാർ നടത്തുന്നത്. സെമിനാറിൽ മുസ്‌ലിം ലീഗ് പങ്കെടുക്കുമോയെന്നതിൽ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
/sathyam/media/post_attachments/iiX8U9l2u9QJMAK8ASYP.jpg)
ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷ വോട്ടിൽ കണ്ണുവച്ചാണു സിപിഎം ക്ഷണമെന്നാണു കോൺഗ്രസ് വാദം. ഏക സിവിൽ കോഡിനെതിരെ നടത്തുന്ന ദേശീയ സെമിനാറിലേക്കാണ് മുസ്‌ലിം ലീഗിനെ സിപിഎം ക്ഷണിച്ചത്.
എന്നാൽ കോൺഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ചത് ദുരുദ്ദേശ്യപരമെന്നാണ് ഒരുവിഭാഗം ലീഗിൽ തന്നെ ആരോപിച്ചത്. ഇതോടെ സെമിനാറിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് ചേരുന്ന ലീഗ് നേതൃയോഗത്തിൽ സ്വീകരിക്കും. ജൂലൈ 15നാണു സിപിഎം സെമിനാർ ആരംഭിക്കുക. കോഴിക്കോട്ടാണ് ആദ്യ സെമിനാർ.