New Update
തിരുവനന്തപുരം: കൃഷി വകുപ്പ് സെക്രട്ടറി ബി. അശോകിന്റെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി ക്യാബിനറ്റ്. ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കുന്ന ബില്ലിൽ ബി.അശോക് രേഖപ്പെടുത്തിയ കുറിപ്പ് പരിധി വിട്ടെന്നാണ് വിലയിരുത്തൽ. അശോക് ഫയലിൽ എഴുതിയത് ഒന്നര പേജ് കുറിപ്പാണ്.
Advertisment
ഉദ്യോഗസ്ഥർ പരിധി വിട്ട് അഭിപ്രായപ്രകടനം നടത്തരുതെന്ന് മന്ത്രിമാർ. വിഷയത്തിൽ ഒതുങ്ങി നിന്നാവണം കുറിപ്പുകൾ. മന്ത്രിസഭയുടെ അഭിപ്രായം ചീഫ് സെക്രട്ടറി ബി.അശോകിനെ അറിയിക്കും.
ബില്ലിൽ സാങ്കേതിക പിഴവുകൾ ഉണ്ടെന്ന് ബി.അശോകിന്റെ കുറിപ്പിൽ പറയുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റുന്നതിന്റെ കാരണം ആമുഖത്തിൽ ഇല്ല എന്നും കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് മന്ത്രിമാർ രംഗത്ത് വന്നത്.