New Update
/sathyam/media/post_attachments/sUTpqBBkm8xPulxguWoO.jpg)
വാഷിങ്ടണ്‍: തനിക്കും ഭാര്യ മെലാനിയക്കും കൊവിഡ് സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ ആശംസിച്ചത്. ട്രംപ് രോഗം ഭേദമായി എത്രയും വേഗം തിരിച്ച് വരട്ടേയെന്ന് ആശംസിച്ച് നിരവധി ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന് മരണം ആശംസിച്ച ട്വീറ്റുകളും വളരെയേറെയുണ്ടായിരുന്നു.
Advertisment
ഇത്തരം ട്വിറ്റര്‍ അക്കൗണ്ടുകള്‍ പൂട്ടിക്കുമെന്നാണ് ട്വിറ്ററിന്റെ മുന്നറിയിപ്പ്. ട്രംപിന്റെ മാത്രമല്ല ലോകത്ത് ഏതൊരു വ്യക്തിയുടെയും മരണത്തിനായി ആശംസിക്കുന്നതും അധിക്ഷേപിക്കുന്നതും കമ്പനി നയങ്ങളുടെ ലംഘനമാണെന്നും അത്തരം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുമെന്നും ട്വിറ്റർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us