Advertisment

കോൺഗ്രസും ട്വൻ്റി ട്വൻ്റിയും കൈകോർത്തു; ചെല്ലാനത്ത് എൽഡിഎഫിന് ഭരണം നഷ്ടമായി

New Update

കൊച്ചി: ചെല്ലാനം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. പ്രസിഡൻ്റിനെതിരെ ചെല്ലാനം ട്വൻ്റി 20 - യുഡിഎഫ് സഖ്യത്തിന്റെ അവിശ്വാസ പ്രമേയം പാസായതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. ഒമ്പതിനെതിരെ പന്ത്രണ്ട് വോട്ടിനാണ് അവിശ്വാസം പാസായത്.

Advertisment

publive-image

ട്വന്‍റി ട്വന്‍റിയുമായി ചേര്‍ന്ന് ഇടതു ഭരണത്തെ അട്ടിമറിക്കാൻ കോണ‍്ഗ്രസ് തീരുമാനിക്കുകയായിരുന്നു. പുതിയ ഭരണത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസി‍ന്റ് സ്ഥാനം ഏറ്റെടുത്ത് ​പ്രസി‍ഡ‍ന്‍റ് സ്ഥാനം ട്വന്‍റി ട്വന്‍റിക്ക് നല്‍കുമെന്നാണ് വിവരം.

ഇടതുമുന്നണി പ്രതിപക്ഷത്തെ പൂര്‍ണമായും അവഗണിക്കുകയും വികസനം അട്ടിമറിക്കുകയും ചെയ്യുന്നുവെന്നാണ് പുതിയ നയത്തിനുള്ള കോൺഗ്രസ് ന്യായീകരണം.

Advertisment