കുന്നത്തുനാട് ഡോ. സുജിത്ത് പി. സുരേന്ദ്രന്‍, മൂവാറ്റുപുഴയില്‍ സി.എന്‍. പ്രകാശ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, March 8, 2021

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20. കുന്നത്തുനാട് ഡോ. സുജിത്ത് പി.സുരേന്ദ്രൻ, പെരുമ്പാവൂരിൽ ചിത്ര സുകുമാരൻ, കോതമംഗലത്ത് ഡോ. ജോസ് ജോസഫ്, മൂവാറ്റുപുഴയിൽ സി.എൻ. പ്രകാശ്, വൈപ്പിനിൽ ഡോ. ജോബ് ചക്കാലക്കൽ എന്നിവരാണ് സ്ഥാനാർഥികൾ.

ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും തദ്ദേശീയരും സുപരിചിതരുമായ ആളുകളെയാണ് സ്ഥാനാർഥികളാക്കിയിരിക്കുന്നത് എന്നത് പ്രത്യേകതയാണ്.

×