ധര്‍മശാല : ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്‍റി20 മത്സരം ഇന്ന് ധര്‍മശാലയില്‍ നടക്കും. മൊഹാലിയില്‍ ഇന്ന് രാത്രി ഏഴിനാണ് രണ്ടാം ട്വന്‍റി20.മൂന്ന് മത്സരങ്ങളുടെ പരന്പരയില്‍ ആദ്യ കളി മഴ കാരണം ഉപേക്ഷിച്ചിരുന്നു.
/sathyam/media/post_attachments/cjTJCLxLABBsMmz43sS9.jpg)
ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനു മുന്നില്‍ സെമിഫൈനലില്‍ കാലിടറിയ ഇന്ത്യ പിന്നാലെ നടന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ സന്പൂര്‍ണ ജയം പിടിച്ചാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കാനൊരുങ്ങുന്നത്. ട്വന്‍റി-20ക്ക് പിന്നാലെ ലോക ടെസ്റ്റ് ചാന്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി മൂന്ന് ടെസ്റ്റ് പരന്പരയും ഇന്ത്യ ആഫ്രിക്കക്കാര്‍ക്കെതിരെ കളിക്കും.
പരിശീലകനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ പരന്പരയെന്ന നിലയില്‍ രവി ശാസ്ത്രിക്ക് മികച്ച ജയം അനിവാര്യമാണ്. കോഹ്ലി നയിക്കുന്ന ബാറ്റിങ് നിരയില്‍ ശ്രേയസ് അയ്യറും മനീഷ് പാണ്ഡെയും മധ്യനിരയിലുണ്ടാകും.