ഭക്ഷണം കഴിക്കുന്നത് ഏഴ് തവണ മാത്രം: അതും അത്താഴം: ഭക്ഷണ ക്രമം വെളിപ്പെടുത്തി ട്വി​റ്റ​ര്‍ സി​ഇ​ഒ ജാ​ക്ക് ഡോ​ഴ്സി

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, January 16, 2020

സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ: ആ​ഴ്ച​യി​ല്‍ ഏ​ഴു​ത​വ​ണ മാ​ത്ര​മാ​ണു ഭ​ക്ഷ​ണം ക​ഴി​ക്കാ​റു​ള്ളൂ​തെ​ന്നു ട്വി​റ്റ​ര്‍ സി​ഇ​ഒ ജാ​ക്ക് ഡോ​ഴ്സി. ഒ​രു യു​ട്യൂ​ബ് ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ആ​ഴ്ച​യി​ല്‍ ഏ​ഴു​ത​വ​ണ​യെ ക​ഴി​ക്കാ​റു​ള്ളൂ. അ​തും അ​ത്താ​ഴം മാ​ത്രം- ഡോ​ഴ്സി പ​റ​ഞ്ഞു. ദി​വ​സം ര​ണ്ടു മ​ണി​ക്കൂ​ര്‍ ധ്യാ​നി​ക്കാ​റു​ണ്ടെ​ന്നു പ​റ​ഞ്ഞ ട്വി​റ്റ​ര്‍ സി​ഇ​ഒ, എ​ല്ലാ ദി​വ​സ​വും ഐ​സ് ബാ​ത്ത് ചെ​യ്യാ​റി​ല്ലെ​ന്നും വെ​ളി​പ്പെ​ടു​ത്തി.

ഡോ​ഴ്സി​യു​ടെ ഭ​ക്ഷ​ണ​ര​ഹ​സ്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വെ​ളി​പ്പെ​ടു​ത്ത​ല്‍ നേ​ര​ത്തെ​യും ആ​ളു​ക​ളെ ഞെ​ട്ടി​ച്ചി​ട്ടു​ണ്ട്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ താ​ന്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​റി​ല്ലെ​ന്നും വെ​ള്ളി മു​ത​ല്‍ ഞാ​യ​ര്‍ വ​രെ ഉ​പ​വ​സി​ക്കാ​റു​ണ്ടെ​ന്നു​മാ​യി​രു​ന്നു ഡോ​ഴ്സി പ​റ​ഞ്ഞ​ത്.

×