New Update
/sathyam/media/post_attachments/n6j9TKFdMumwiPBNHRD1.jpg)
കൊച്ചി: മലദ്വാരത്തില്‍ ഒളിപ്പിച്ച് നെടുമ്ബാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വര്‍ണം മലപ്പുറത്തേക്ക് കൊണ്ടുപോകവേ വാഹനപരിശോധനയ്ക്കിടെ പോലീസ് പിടികൂടി.
Advertisment
സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ അഴീക്കോട് ജെട്ടിയില്‍ പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ദുബായില്‍നിന്ന് സ്വര്‍ണം കൊണ്ടുവന്ന അഴീക്കോട് ചെമ്മാത്ത്പറമ്ബില്‍ സബീല്‍ (44), സ്വര്‍ണവുമായി പോയ മലപ്പുറം വള്ളുമ്ബറം തൊണ്ടിയില്‍ നിഷാജ് (27) എന്നിവരാണ് അറസ്റ്റിലായത്.
ഗൂഗിള്‍ മാപ്പ് നോക്കി യാത്രചെയ്ത നിഷാജിന് വഴിതെറ്റി പോലീസിന്റെ മുന്നില്‍ച്ചെന്നു ചാടിയതാണ് അറസ്റ്റിനിടയാക്കിയത്. വിവരമറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച സബീലിനെ അണ്ടത്തോട് ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം രജിസ്‌ട്രേഷനിലുള്ള കാറിലാണ് നിഷാജ് വന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us