മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍; മൃതദേഹം കിണറ്റില്‍ തള്ളിയെന്ന് പ്രതികള്‍; മൃതദേഹം കണ്ടെത്താന്‍ ശ്രമം തുടങ്ങി പൊലീസ്‌

New Update

publive-image

മലപ്പുറം: മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ആറ് മാസം മുമ്പ് പന്താവൂർ കാളാച്ചാൽ സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്. വട്ടംകുളം സ്വദേശികളായ മേനോപറമ്പിൽ എബിൻ, അധികാരിപ്പടി ഹൗസിൽ സുഭാഷ് എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

കൊല നടത്തിയ ശേഷം ഇർഷാദിന്റെ മൃതദേഹം പ്രദേശത്തെ കിണറ്റിൽ തള്ളിയതായാണ് സൂചന. പ്രതികൾ കുറ്റം സമ്മതിച്ചെന്ന് വ്യക്തമാക്കിയ പൊലീസ് മൃതദേഹം കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്നും അറിയിച്ചു.

സുഹൃത്തുക്കളായിരുന്ന മരിച്ച ഇർഷാദും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്വർണ വിഗ്രഹം തരാമെന്ന് പറഞ്ഞ് പ്രതികൾ ഇർഷാദിൽ നിന്നും പണം വാങ്ങി. വിഗ്രഹം കൊടുക്കാൻ കഴിയാതെ വന്നപ്പോൾ ഇർഷാദ് പണം തിരിച്ചു ചോദിച്ചു. അതോടെ കൊന്ന് കിണറ്റിൽ തള്ളിയെന്നാണ് പ്രതികളുടെ മൊഴി.

Advertisment