New Update
ആലപ്പുഴ: തുറവൂരില്‍ വീടിനുള്ളില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ചാവടി കൊല്ലേശേരിയില്‍ ബൈജു(50), കൈതവളപ്പില്‍ സ്റ്റീഫന്‍ (46) എന്നിവരാണ് മരിച്ചത്.
Advertisment
ഇന്ന് രാവിലെയാണ് സംഭവം. മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചതാണ് മരണകാരണമെന്നാണ് സംശയം. ഇവരുടെ വീടുകളില്‍ നിന്ന് സാനിറ്റൈസറും ഗ്ലാസുകളും കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.
കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യവില്‍പ്പന നിര്‍ത്തിവെച്ചിരിക്കുകയാണ്.