New Update
Advertisment
ബെംഗളുരു : കർണ്ണാടക കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിൽ 24 മണിക്കൂറിൻ്റെ ഇടവേളയിൽ പതിനെട്ടുകാരനേയും ബന്ധുവായ വയോധികനേയും കടുവ കൊന്നു. ഹുൻസൂർ അൻഗോട്ട സ്വദേശിയായ മധുവിൻ്റെയും വീണ കുമാരിയുടേയും മകൻ ചേതൻ (18), ബന്ധുവായ രാജു (72) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് ചേതനേയും, പിതാവ് മധുവിനേയും കടുവ ആക്രമിച്ചത്.
തുടർന്ന് ചേതൻ മരിക്കുകയും മധു നിസാര പരിക്കോടെ രക്ഷപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചേതൻ്റെ ബന്ധു രാജുവിനെ ഇന്ന് രാവിലെയാണ് കടുവ ആക്രമിച്ച് കൊന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയരുകയാണ്. നാഗർ ഹോള എസി എഫ് ഗോപാലും, വനപാലകരും, ഡിവൈഎസ്പി രാമരാജനും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.