ഹൃദയാഘാതം: റിയാദില്‍ തൃശ്ശൂര്‍, തിരുവനന്തപുരം സ്വദേശികളായ രണ്ടു പേര്‍ നിര്യാതരായി.

ജയന്‍ കൊടുങ്ങല്ലൂര്‍
Sunday, May 31, 2020

റിയാദ് സൗദിയിലെ റിയാദില്‍ .സുമേശിയില്‍ താമാസ സ്ഥലത്ത്  തൃശ്ശൂര്‍ നാട്ടിക-കൊപ്രക്കളം  സ്വദേശി  പുതിയ വീട്ടിൽ അബ്ദുള്ള മകൻ ബഷീർ (55) ഹൃദയാഘാതം മൂലം മരണപെട്ടു . രണ്ടു മൂന്ന് ദിവസമായി ചെറിയ പനിയും  അസ്വസ്ഥതകളും അനുഭവപെട്ടിരുന്നതായി സുഹുര്‍ത്തുക്കള്‍ പറയുന്നു  ആശുപത്രിയില്‍ പോകാന്‍ നിര്‍ബന്ധിച്ചിട്ടും ഒഴിഞ്ഞു മാറുകയായിരുന്നു ,ഇന്നലെ വെളുപ്പിനാണ്  താമസ സ്ഥലത്ത്  മരിച്ചു കിടക്കുന്നത് കണ്ടത്.

ബഷീര്‍                                                                                     ശിവന്‍ 

കഴിഞ്ഞ 27 വര്‍ഷമായി റിയാദിലുണ്ട് . അവിവാഹിതനാണ്  മുതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായത്തിനായി സാമുഹ്യ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

മരണപെട്ട മറ്റൊരു മലയാളി തിരുവനന്തപുരം സ്വദേശി ശിവൻ (52 വയസ്സ് ) ഹൃദയാഘാതം മൂലം ബത്തയിലെ താമസ സ്ഥലത്ത് മരണമടഞ്ഞത് തിരുവനന്തപുരം വർക്കല സ്വദേശിയാണ്.ഇന്നു കാലത്തു 6 മണിക്ക് നെഞ്ച് വേദനയെ തുടർന്ന് ഹോസ്പിറ്റലിൽ പോകാൻ വണ്ടികളും ആംബുലൻസും നോക്കിയെങ്കിലും കിട്ടിയില്ല തുടർന്ന്. 6.30 യോട് കൂടി മരണം സംഭവിച്ചു.

കഴിഞ്ഞ 27 വർഷക്കാലമായി റിയാദിൽ ജോലിചെയ്തു വരികയായിരുന്നു. . ഭാര്യയും 20 ഉം 22 ഉം വയസ്സുള്ള രണ്ടു പെൺമക്കളും നാട്ടിലുണ്ട്.  മൃതദേഹം ശുമൈസി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി  കോവിഡ് ടെസ്റ്റും മറ്റു നിയമനടപടികളും പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ തൃശൂർ ജില്ലാ ഒഐസിസി പ്രവർത്തകർ സഹായവുമായി രംഗത്തുണ്ട്.

×