കേരളം

വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കാറിൽ നിന്നും രണ്ടര ലക്ഷം രൂപ വിജിലൻസ് പിടിച്ചു

ന്യൂസ് ബ്യൂറോ, വയനാട്
Friday, July 30, 2021

മാനന്തവാടി: വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കാറിൽ നിന്നും വിജിലൻസ് രണ്ടര ലക്ഷം രൂപ പിടികൂടി. കൽപറ്റ, ബത്തേരി, മാനന്തവാടി റേഞ്ചുകളിൽനിന്നുള്ള പിരിവുമായി വന്നിരുന്ന മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ കെ.വി.അരുണേഷിനെയാണ് കൊട്ടിയൂർ ബോയ്സ് ടൗണിനു സമീപം പിടികൂടിയത്.

രഹസ്യവിവരത്തെത്തുടർന്ന് കോഴിക്കോട് വിജിലൻസ് എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. സർവീസിൽനിന്ന് വിരമിക്കാൻ തയാറെടുക്കുന്ന ഉന്നത ഉദ്യോഗസ്ഥനുള്ള പാരിതോഷികമായിരുന്നു ഈ തുകയെന്നാണ് സൂചന.

×