കോവിഡ്: സൗദിയിലെ ദമ്മാമില്‍ രണ്ടു മലയാളികള്‍ മരണപെട്ടു.

New Update

ദമാം- കൊല്ലം കൊട്ടിയം കണ്ണനല്ലൂർ തൃക്കോവിൽ വട്ടം കടപ്പുരയിടം ശരീഫ് മീരാ സാഹിബ് (46) , മലപ്പുറം തിരൂർ തലക്കടത്തൂർ കൊടശ്ശേരി മുഹമ്മദ് അഷ്‌റഫ് (51) എന്നിവരാണ് ദമ്മാമില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

Advertisment

publive-image

ശരീഫ് മീരാ സാഹിബ് / മുഹമ്മദ് അഷ്‌റഫ്

പത്തുവർഷമായി ദമാമിൽ പ്രമുഖ കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയർ ആയി ജോലി ചെയ്യുകയായിരുന്നു  ശരീഫ് മീരാ സാഹിബ്   ഇദ്ദേഹത്തെ ഒരാഴ്ച മുമ്പ് ശ്വാസ തടസ്സവും ചുമയും കഠിനമായതിനെ തുടർന്ന് ദമാം സെൻട്രൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ന്യുമോണിയയെ തുടര്ന്ന് വെന്റിലെറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കോവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു ഇന്ന്‍ പുലർച്ചെ മൂന്നു മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

ഭാര്യ നാസില, മക്കൾ: സൈദാലി, ശഹ്‌ന, ഫാരിസ്.

മലപ്പുറം തിരൂർ തലക്കടത്തൂർ കൊടശ്ശേരി മുഹമ്മദ് അഷ്‌റഫ് ഒരാഴ്ച മുമ്പ് പനി മൂര്ചിച്ചതിനെ  തുടര്ന്ന് ദമാം സെൻട്രൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ന്യുമോണിയയെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു   ഇന്ന് രാവിലെ 10 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

22 വർഷമായി അൽ കോബാറിൽ സൂപ്പർ മാർക്കറ്റ് നടത്തിവരുകയായിരുന്നു.  ഭാര്യ: ആരിഫ. മക്കൾ: അഫീഫ, അസ്‌ല, മുഹമ്മദ് അർഷാദ്.

ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഇരുവരുടെയും  മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ ഇഖ്ബാൽ ആനമാങ്ങാടിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Advertisment