കോവിഡ്: സൗദിയിലിന്ന് രണ്ട് മലയാളികള്‍കൂടി മരിച്ചു , എറണാകുളം, മലപ്പുറം സ്വദേശികള്‍

ജയന്‍ കൊടുങ്ങല്ലൂര്‍
Monday, June 1, 2020

റിയാദ് : സൗദിയില്‍ ഇന്ന്‍ രണ്ട് മലയാളികളെ കൂടി കോവിഡ് കവര്‍ന്നു .മലപ്പുറം ,ഏറണാകുളം സ്വദേശികളാണ് റിയാദിലും ദമ്മാമിലുമായി മരണപെട്ടത്‌ .ഇതോടെ സൗദിയില്‍ കോവിഡ് ബാധയാല്‍ മരണപെട്ട മലയാളികളുടെ എണ്ണം 39 ആയി .

 

                     സാബു  മാത്യു                                                                              മുഹമ്മദ്‌ ഷെരീഫ് 

ദമ്മാമില്‍ മലപ്പുറം പാണ്ടിക്കാട് തച്ചിങ്ങനാടം ഒറവംപുറം സ്വദേശി മീൻപിടി വീട്ടിൽ മുഹമ്മദ് ശരീഫ് (50) ആണ്  കോവിഡ ബാധിച്ചു മരിച്ചത് . ഒരാഴ്ച മുൻപ്  പനിയും ചുമയും ശ്വാസ തടസ്സം അനുഭവപെട്ടതോടെ  ദമാം സെന്ട്ര ല്‍ ആശുപത്രിയില്‍ എത്തിക്കുയും തീവ്ര പരിചരണ വിഭാഗത്തില്‍ ഇരിക്കെ ആണ് മരണം സംഭവിച്ചത്.

ദമാം മെഡിക്കൽ കോംപ്ലെക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്ക്കരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ ഷാജിയനാടിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

ഏറണാകുളം കറുകുറ്റി അങ്കമാലി സ്വദേശി  തറയില്‍ സാബു   മാത്യു (50) ആണ് റിയാദില്‍ മരിച്ചത് .റിയാദ് സനയിയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു ഇദേഹം. കഴിഞ്ഞ ദിവസം പനിയും ചുമയും ശ്വാസതടസവും അനുഭവപെട്ടപ്പോള്‍ റിയാദിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി പോയിരുന്നു .

ഇന്നു രാവിലെ  ശ്വാസതടസം മൂര്‍ച്ചിക്കുകയും മരണം  സംഭവിക്കുകയും ആയിരുന്നു. ഭാര്യ : ബിനി സാബു, രണ്ടു മക്കള്‍ സാന്ദ്ര സാബു(20), സലന്‍ സാബു (15).

നിയമ സഹായത്തിനായി കെ.എം സി സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ റഫീക്ക് മഞ്ചേരി രംഗത്തുണ്ട്

×