ഇന്നലെ ബ്രിട്ടനില്‍ മരിച്ചത് രണ്ട് മലയാളി നഴ്‌സുമാര്‍; വിട പറഞ്ഞത് കോട്ടയം സ്വദേശികളായ ജെയ്‌സമ്മ എബ്രഹാമ്മും ജെയിന്‍ ഫിലിപ്പും

New Update

publive-image

ലണ്ടന്‍: പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി ഇന്നലെ ബ്രിട്ടനില്‍ മരിച്ചത് രണ്ട് മലയാളി നഴ്‌സുമാര്‍. കോട്ടയം പൂഞ്ഞാര്‍ പടന്നമാക്കല്‍ ടോമി ലൂക്കോസിന്റെ ഭാര്യ ജെയ്‌സമ്മ എബ്രഹാം (56) കൊവിഡ് ബാധിച്ചാണ് മരിച്ചത്. ബിര്‍മിങ്ങാമിലെ എഡിങ്ടണിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ജെയ്‌സമ്മ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. അലന്‍ എബ്രഹാം മകനാണ്.

Advertisment

ഇന്നലെ ഗ്ലാസ്ഗോയിൽ ജെയിൻ ഫിലിപ്പ് എന്ന നഴ്സും മരിച്ചത് ബ്രിട്ടനിലെ മലയാളികളെയാകെ ദുഖത്തിലാഴ്ത്തി. ഏതാനു മാസങ്ങളായി ക്യാൻസർ രോഗത്തിന് ചികിൽസയിലായിരുന്ന കോട്ടയം ഞീഴൂർ സ്വദേശി ജെയിൻ ഫിലിപ്പാണ് ഇന്നലെ ഉച്ചയ്ക്ക് മരിച്ചത്. 56 വയസായിരുന്നു. ഞീഴൂർ തടത്തിൽ തങ്കച്ചൻ എന്നു വിളിക്കുന്ന ഫിലിപ്പ് ജോസഫിന്റെ ഭാര്യയാണ്. പതിനാറു വർഷമായി ഗ്ലാസ്ഗോയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. ജോബിൻ ഫിലിപ്പ്, ജോയൽ ഫിലിപ്പ് എന്നിവർ മക്കളാണ്.

Advertisment