New Update
Advertisment
കൊച്ചി: എറണാകുളം ജില്ലയിൽ രണ്ട് ഷിഗല്ല കേസുകൾ കൂടി സ്ഥിരീകരിച്ചു. കാലടി പഞ്ചായത്തിലുള്ള ഒരേ വീട്ടിലെ 4 വയസ്സും 6 വയസ്സുമുള്ള കുട്ടികൾക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് ബാധയെത്തുടർന്ന് ആശുപത്രി ചികിത്സയിലിരിക്കെ നടത്തിയ പരിശോധനകളിലാണ് ഇവർക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത കുട്ടികളുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു.
പ്രദേശത്ത് ആരോഗ്യ വകുപ്പും, പഞ്ചായത്തും സംയുക്തമായി പ്രതിരോധ നടപടികൾ സ്വീകരിച്ചു വരുന്നു. കുടിവെള്ളത്തിൽ നിന്നും രോഗബാധ സംശയിക്കുന്നതിനാൽ പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്തെ ആർക്കും തന്നെ സമാന രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.