/sathyam/media/post_attachments/dyWwQyiGd7XzPFom6MsZ.jpg)
ന്യൂഡെല്‍ഹി: അഗ്‌നിപഥ് പദ്ധതി നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ബിഹാറില്‍ വ്യാപക അക്രമം തുടരുന്നു. സംസ്‌ഥാനത്ത് വീണ്ടും പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ക്ക് തീയിടുകയും ചെയ്‌തു. സമസ്‌തിപൂരിലും ലക്കിസരായിലുമാണ് ട്രെയിനുകള്‍ കത്തിച്ചത്. രണ്ട് സ്‌റ്റേഷനുകളിലും നിര്‍ത്തിയിട്ട ട്രെയിനുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിടുകയായിരുന്നു. ലക്കിസരായില്‍ ജമ്മുതാവി ഗുവാഹത്തി എക്‌സ്‍പ്രസിനാണ് അക്രമികള്‍ തീയിട്ടത്.
കൂടാതെ ബിഹാറിലെ ആര റെയില്‍വേ സ്‌റ്റേഷനിലും അക്രമികള്‍ വലിയ ആക്രമണമാണ് നടത്തിയത്. സ്‌റ്റേഷന്‍ പ്രതിഷേധക്കാര്‍ ചേര്‍ന്ന് അടിച്ചു തകര്‍ത്തു. ഒപ്പം തന്നെ ബിഹാറിലെ സരണില്‍ ബിജെപി എംഎല്‍എയുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി.
ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്‌നിപഥിനെതിരെ ഉത്തര്‍പ്രദേശിലും അക്രമങ്ങള്‍ വ്യാപകമാണ്. നൂറിലധികം പ്രതിഷേധക്കാര്‍ ചേര്‍ന്ന് ബല്ലിയ റെയില്‍വേ സ്‌റ്റേഷനിലും ട്രെയിനുകള്‍ അടിച്ചു തകര്‍ത്തു. കൂടാതെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ ഹരിയാനയിലെ പല്‍വലില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് അധികൃതര്‍ വിച്‌ഛേദിച്ചു. അതേസമയം പദ്ധതിക്കെതിരായ പ്രതിഷേധം രൂക്ഷമായതോടെ കേന്ദ്രം പദ്ധതിയില്‍ ചേരാനുള്ള പ്രായപരിധി 23 വയസാക്കി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ യുവാക്കളുടെ ഭാവി അനിശ്‌ചിതത്വത്തില്‍ ആകുമെന്ന പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us