വയനാട്ടിലെ സ്വകാര്യ ലോഡ്ജിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂസ് ബ്യൂറോ, വയനാട്
Friday, February 21, 2020

കൽപ്പറ്റ: വയനാട് ജില്ലയിലെ വൈത്തിരിയിൽ സ്വകാര്യ ലോഡ്ജിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവമ്പാടി സ്വദേശി മനോജാണ് മരിച്ച യുവാവെന്ന് തിരിച്ചറിഞ്ഞു. എന്നാൽ മരിച്ച യുവതി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇരുവരും കമിതാക്കളാണെന്ന സംശയത്തിലാണ് പൊലീസ്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിലാണെന്ന് വൈത്തിരി പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ നാളെ പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും. യുവതിയാരാണെന്ന് തിരിച്ചറിയാൻ ശ്രമങ്ങൾ ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് വൈത്തിരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

×