റിയാദിലെ അതീഖയില്‍ വീട് തകര്‍ന്ന്  മലയാളിയടക്കം രണ്ടു പേര്‍ മരണപെട്ടു.

author-image
admin
Updated On
New Update

റിയാദ് - സൗദിയിലെ റിയാദ്  അതീഖയില്‍ വീട് തകര്‍ന്ന്  ഒരു മലയാളിയടക്കം രണ്ടു പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു.മരണപെട്ട മലയാളി പാലക്കാട് എലുമ്പിലാശേരി സ്വദേശി നാലംകണ്ടം മുഹമ്മദ് (47) ആണ് മറ്റൊരാള്‍ തമിള്‍നാട്  സ്വദേശിയാണ് ചൊവാഴ്ച്ച രാത്രി  പതിനൊന്നരയോടെ അപകടം ഉണ്ടായത്

Advertisment

publive-image

അതീഖ പച്ചക്കറി മാര്‍ക്കറ്റിന് സമീപമുള്ള മണ്‍ കെട്ടിടം തകര്‍ന്നാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നുടനെ  വിവരം അറിയിച്ചതനുസരിച്ച്  സിവില്‍ ഡിഫന്‍സ്, പോലീസ്, റെഡ് ക്രസന്റ് വിഭാഗങ്ങള്‍ സംഭവസ്ഥലത്തെത്തുകയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തുടുക്കുകയുമായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് അല്‍ഹമ്മാദി അറിയിച്ചു.,അപകടത്തില്‍  രണ്ടു പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും . മുഹമ്മദ് അല്‍ഹമ്മാദി പറഞ്ഞു.

publive-image

അപകടത്തില്‍ മരണപെട്ട മലയാളി പാലക്കാട് എലുമ്പിലാശേരി സ്വദേശി നാലംകണ്ടം മുഹമ്മദ്

Advertisment