ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജയില്‍ സൂപ്രണ്ടടക്കം രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ജയില്‍ സൂപ്രണ്ട് ബി.ശകുന്തള, അസി.ഗ്രേഡ് ഓഫീസര്‍ സി.സി.രമ എന്നിവരെയാണ് ജയില്‍ ഡിജിപി സസ്പെന്‍ഡ് ചെയ്തത്.
Advertisment
രണ്ട് പെണ്മക്കളേയും അച്ഛനേയും അമ്മയേയും വിഷം കൊടുത്തു കൊന്ന കേസിലാണ് സൗമ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ജയിൽവളപ്പിലെ കശുമാവിൽ തൂങ്ങിമരിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്.