New Update
കൊല്ലം:തമിഴ്നാട്ടിലെ നാമക്കലിൽ കൊട്ടാരക്കര സ്വദേശികളായ 2 വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചു. ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കു മടങ്ങുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Advertisment
കൊട്ടാരക്കര സ്വദേശികൾ ജിയോ തോമസ്. (30), ജിനു വർഗീസ് (27) എന്നിവർ സംഭവസ്ഥലത്ത് മരിച്ചു. മൃതദേഹം നാമക്കൽ സർക്കാർ ആശുപത്രിയിൽ.
ബെംഗളൂരിൽ നിന്നും കൊട്ടാരക്കരയ്ക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്നു. നിയന്ത്രണം വിട്ട കാർ ഹൈ വോൾട്ടേജ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.