നാമക്കലില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; മരിച്ചത് കൊട്ടാരക്കര സ്വദേശികള്‍

ന്യൂസ് ബ്യൂറോ, കൊല്ലം
Saturday, May 30, 2020

കൊല്ലം: തമിഴ്നാട്ടിലെ നാമക്കലിൽ കൊട്ടാരക്കര സ്വദേശികളായ 2 വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചു. ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കു മടങ്ങുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കൊട്ടാരക്കര സ്വദേശികൾ ജിയോ തോമസ്. (30), ജിനു വർഗീസ് (27) എന്നിവർ സംഭവസ്ഥലത്ത് മരിച്ചു. മൃതദേഹം നാമക്കൽ സർക്കാർ ആശുപത്രിയിൽ.

ബെംഗളൂരിൽ നിന്നും കൊട്ടാരക്കരയ്ക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്നു. നിയന്ത്രണം വിട്ട കാർ ഹൈ വോൾട്ടേജ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

×