മധുവിന് നീതി കാടകലെ...അട്ടപ്പാടി മധു കേസില്‍ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി; ആകെ കൂറുമാറിയവര്‍ 13 ആയി

author-image
Charlie
Updated On
New Update

publive-image

അട്ടപ്പാടി മധു കേസില്‍ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി. ഇരുപത്തിനാലാം സാക്ഷി മരുതനും ഇരുപത്തിരണ്ടാം സാക്ഷി മുരുകനുമാണ് കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം പതിമൂന്നായി. ഇന്ന് മൂന്ന് സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതില്‍ ഇരുപത്തിമൂന്നാം സാക്ഷി ഗോകുല്‍ മാത്രമാണ് പൊലീസിന് നല്‍കിയ മൊഴിയില്‍ ഉറച്ചുനിന്നത്.

Advertisment

ഇതുവരെ വിസ്തരിച്ചവരില്‍ രണ്ടു പേര്‍ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്. ഗോകുലിന് പുറമെ പതിമൂന്നാം സാക്ഷി സുരേഷാണ് പൊലീസിന് നല്‍കിയ മൊഴിയില്‍ ഉറച്ചു നിന്നത്.

സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്ന സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ ആശങ്കയിലാണ്. കേസില്‍ 122 സാക്ഷികളാണുള്ളത്. കേസില്‍ ഒരു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കൂടുതല്‍ സാക്ഷികളെ ഒരു ദിവസം വിസ്തരിക്കും. ഓരോ ദിവസവും അഞ്ച് സാക്ഷികളെയാണ് വിസ്തരിക്കുക.

അതേസമയം മരിച്ച മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രതികളുടെ ബന്ധു അബ്ബാസിനെതിരെ അഗളി പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസിന്റെ നടപടി.

Advertisment