/sathyam/media/post_attachments/0gq9kKtT9FGk4B2n2xgG.jpg)
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ ഇന്നും രണ്ട് സാക്ഷികളെ വിസ്തരിക്കും. പതിനെട്ടാം സാക്ഷി കാളിമൂപ്പന്‍, പത്തൊമ്ബതാം സാക്ഷി കക്കി തേക്ക് പ്ലാന്റേഷനിലെ ജീവനക്കാരി എന്നിവരെയാണ് ഇന്ന് വിസ്തരിക്കുക. കാളിമൂപ്പന്‍ വനം വാച്ചറാണ്. നേരത്തെ കൂറുമാറിയ വനംവാച്ചര്‍മാരെ പിരിച്ചു വിട്ടതിനാല്‍, ഇരുവരും എന്ത് മൊഴി നല്‍കും എന്നത് നിര്‍ണ്ണായകമാണ്.
കേസില്‍ 122 സാക്ഷികളാണ് ആകെയുള്ളത്. ഇതില്‍ 10 മുതല്‍ 17 വരെയുള്ള രഹസ്യമൊഴി നല്‍കിയ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ഇവരില്‍ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്. എഴുപേര്‍ രഹസ്യമൊഴി വിചാരണയ്ക്കിടെ തിരുത്തിയിരുന്നു.
അട്ടപ്പാടി മധുകൊലക്കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളുടെ തുടര്‍കൂറുമാറ്റം പ്രതിസന്ധിയാണെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം.മേനോന്‍ പറഞ്ഞിരുന്നു. മൊഴിമാറ്റം തടയാന്‍ വിറ്റ്നസ് പ്രൊട്ടക്ഷന്‍ സ്കീം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചിട്ടുണ്ട്