എറണാകുളം: കംബോഡിയയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് പരാതിയുമായി നിരവധിപേര്‍. ടൈപ്പിസ്റ്റ് വിസയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും കംബോഡിയയിലെ അന്താരാഷ്ട്ര സെക്സ്ചാറ്റ് റാക്കറ്റില്‍ കുടുക്കിയെന്നുമാണ് പരാതി. പത്തനംതിട്ട, കോട്ടയം സ്വദേശികളായ ഏജന്റുമാരാണ് മലയാളികളെ തൊഴില്‍തട്ടിപ്പില്‍ കുടുക്കിയത്. കോന്നി സ്വദേശിയായ അരുണ്‍കുമാറെന്നയാള്‍ മൂന്ന് ലക്ഷം രൂപയോളം വാങ്ങിയാണ് ആളുകളെ കംബോഡിയക്ക് അയച്ചതെന്ന് തട്ടിപ്പ് സംഘത്തില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ പാനായിക്കുളം മേത്താനം കാട്ടിലെപ്പറമ്ബില്‍ വീട്ടില്‍ അന്‍ഷുല്‍മോന്‍ പറഞ്ഞു.
കംബോഡിയയിലെ ചൈനീസ് കമ്ബനിയുടെ നേതൃത്വത്തിലുള്ള ചൂതാട്ട കേന്ദ്രത്തിന്റെ മറവിലാണ് സെക്സ്ചാറ്റ്. ഇവിടെയെത്തിയ അന്‍ഷുല്‍ അടക്കമുള്ള നിരവധി പേര്‍ക്ക് യുവതികളുടെ പേരിലുള്ള വ്യാജ പ്രൊഫൈല്‍ ഐഡി നല്കി വിദേശികളടക്കമുള്ളവരോട് സെക്സ്ചാറ്റിന് നിര്‍ബന്ധിച്ചു. ചാറ്റ് ചൈയ്ത് അവരെ വീഴ്ത്തുകയെന്നതാണ് തങ്ങള്‍ക്ക് കിട്ടിയ ജോലിയെന്നും അന്‍ഷുല്‍ പറഞ്ഞു. ചാറ്റ് ചെയ്ത് ഒരാള്‍ ഏറ്റവും കുറഞ്ഞത് മുപ്പത് ഡോളറെങ്കിലും കമ്ബനിക്ക് നേടിക്കൊടുക്കണമെന്നും അന്‍ഷുല്‍ പറഞ്ഞു.
മലയാളികളടക്കം നിരവധി പേരാണ് ഇങ്ങനെ അന്താരാഷ്ട്ര സെക്സ്ചാറ്റ് സംഘത്തിന്റെ വലയില്‍പെട്ടിരിക്കുന്നത്. ടൈപ്പിസ്റ്റ് ജോലിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും സെ്ക്സ്ചാറ്റ് ജോലി ചെയ്യാനാവില്ലെന്നും അറിയിച്ചതോടെ മുറിയില്‍ പൂട്ടിയിടുകയും ഭക്ഷണവും വെള്ളവും നിഷേധിക്കുകയും ചെയ്തുവെന്ന് അന്‍ഷുല്‍ പറയുന്നു. കംബോഡിയയിലെ ഇന്ത്യന്‍ എംബസിയെ കാര്യങ്ങള്‍ അറിയിച്ചിരുന്നുവെങ്കിലും ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണ് ലഭിച്ചത്. കംബോഡിയ പോലീസിനേയും അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും പിന്നീട് രക്ഷപ്പെട്ട് പോരുകയായിരുന്നുവെന്നും അന്‍ഷുല്‍ പറഞ്ഞു. അന്ഷുലിന്റെ പരാതിയില്‍ ബിനാനിപുരം പോലീസ് കേസെടുത്തു
ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിനെട്ടാം സ്വര്‍ണം. ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സിലാണ് ഇന്ത്യയുടെ നേട്ടം. ശരത് കമല്‍-ശ്രീജ അകുല സഖ്യം ഫൈനലില്‍ മലേഷ്യയെ 3-1ന് പരാജയപ്പെടുത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്.
ജിദ്ദ: മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ ഭരണഘടനയിൽ നിന്ന് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളയുകയും ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ കേന്ദ്രഭരണ പ്രദേശമാക്കി പുനഃക്രമീകരിക്കുകയും ചെയ്ത ശേഷം അവിടെയുണ്ടായിക്കൊണ്ടിരിക്കുന്ന വികസനപരവും ജനോപകാരപ്രദവുമായ കാര്യങ്ങൾ ഉയർത്തിക്കാട്ടി ജിദ്ദയിൽ അരങ്ങേറിയ “കശ്മീർ വെബിനാർ” കേന്ദ്രത്തിലെ എൻ ഡി എ സർക്കാർ കൈകൊണ്ട ചരിത്രപരമായ തീരുമാനം കശ്മീരിനും കാശ്മീരികൾക്കും വലിയ അനുഗ്രഹമായെന്ന് സമർത്ഥിച്ചു. ജമ്മു കശ്മീരിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവിധ മേഖലകളിലെ വികസനങ്ങളും അതുവഴി ജനങ്ങളുടെ സമീപനങ്ങളിൽ […]
എഡ്ജ്ബാസ്റ്റണ്: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ സ്വര്‍ണം സ്വന്തമാക്കി. അവസാന നിമിഷം വരെ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന മത്സരം, ഒടുവില്‍ ഓസീസ് ബൗളര്‍മാര്‍ പിടിച്ചെടുക്കുകയായിരുന്നു. സ്കോര്‍: ഓസ്ട്രേലിയ 20 ഓവറില്‍ എട്ട് വിക്കറ്റിന് 161, ഇന്ത്യ 19.3 ഓവറില്‍ 152 ഓള് ഔട്ട്. 41 പന്തില്‍ 61 റണ്‍സെടുത്ത ബെത്ത് മൂണിയാണ് ഓസ്ട്രേലിയയെ മികച്ച സ്കോറിലെത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി രേണുക സിങും, സ്നേഹ് റാണയും രണ്ട് വിക്കറ്റ് വീതവും, ദീപ്തി ശര്‍മയും, […]
തിരുവനന്തപുരം: കേശവദാസപുരത്ത് 60കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മനോരമ എന്ന സ്ത്രീയാണ് മരിച്ചത്. സമീപത്തെ വീട്ടിലെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കിട്ടിയത്. കാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ഇവരുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കാണാതായിട്ടുണ്ട്. ഇയാൾക്ക് ഒപ്പം താമസിക്കുന്ന മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്.
ഫ്ളോറിഡ: അഞ്ചാം ടി20യില്‍ വിന്‍ഡീസിനെ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 188 റണ്‍സെടുത്തു. വിന്‍ഡീസ് 15.4 ഓവറില്‍ 100 റണ്‍സിന് പുറത്തായി. 40 പന്തില്‍ 64 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷന്‍ കിഷന്-11, ദീപക് ഹൂഡ-38, സഞ്ജു സാംസണ്-15, ഹാര്‍ദ്ദിക് പാണ്ഡ്യ-28, ദിനേശ് കാര്‍ത്തിക്-12, അക്സര്‍ പട്ടേല്‍-9, ആവേശ് ഖാന്-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. […]
പട്ന: എന്‍ഡിഎയുമായി പിണങ്ങി നില്ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ജെഡിയു എംപിമാരെ നിതീഷ് പട്നയിലേക്ക് വിളിപ്പിച്ചു. ബിഹാറിലെ രാഷ്ട്രീയ വിഷയങ്ങളെ ചൊല്ലി എന്‍ഡിഎയുമായി ഇടഞ്ഞു നില്‍ക്കുകയാണ് ജെഡിയു. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത നിതി ആയോഗ് യോഗത്തിൽ നിന്നടക്കം അദ്ദേഹം വിട്ടു നിന്നിരുന്നു.
കുവൈറ്റ് സിറ്റി: വ്യാഴം, ശനി ഗ്രഹങ്ങളുടെ അപൂര്‍വ സംഗമത്തിന് ഇന്ന് കുവൈറ്റ് സാക്ഷിയാകും. രാത്രി 10 മുതല്‍ സൂര്യോദയം വരെയുള്ള സമയങ്ങളിലാണ് ഈ അപൂര്‍വ പ്രപഞ്ച വിസ്മയത്തിന് കുവൈറ്റിന്റെ ആകാശം സാക്ഷിയാവുകയെന്ന് അൽ ഉഐജീരി സയന്റിഫിക് സെന്റർ അറിയിച്ചു. നഗ്ന നേത്രങ്ങൾ കൊണ്ട് ഇത് കാണാം. കാഴ്ചയില്‍ ഇരു ഗ്രഹങ്ങളും ചേർന്ന് നിൽക്കുന്നതായി തോന്നാമെങ്കിലും ഏകദേശം 60 കോടി കിലോമീറ്ററുകൾ അകലെയാണു ഇവ തമ്മിലുള്ള ദൂരം എന്ന് കേന്ദ്രത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ഖാലിദ് […]
കോഴിക്കോട്: പന്തിരിക്കരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹാവശിഷ്ടം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു. മേപ്പയൂർ സ്വദേശി ദീപക്കിന്റേതെന്ന് കരുതി ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ച മൃതദേഹമാണ് ഇർഷാദിന്റേതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ബന്ധുക്കള്‍ക്ക് കൈമാറിയത്. കാണാതായ ദീപക്കിന്റേതെന്ന് കരുതി ഇർഷാദിന്റെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു. എന്നാൽ ഡി എൻ എ പരിശോധനയിൽ മൃതദേഹം ദീപക്കിന്റേതല്ലെന്നും ഇർഷാദിന്റേതാണെന്നും വ്യക്തമായി. പിന്നാലെയാണ് വടകര ആർ ഡി ഒയുടെ നേൃത്വത്തിൽ ഇർഷാദിന്റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്.
കൽപറ്റ: വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്.