05
Monday June 2023

ഡോ. ബി.ആർ. ഷെട്ടിയുടെ ധനവിനിമയ സ്ഥാപനങ്ങള്‍ ഇനി ‘ഫിനേബ്ലർ’ എന്ന ഒറ്റ കുടക്കീഴിലേയ്ക്ക്. യുഎഇ എക്സ്ചേഞ്ച് ഇനി ‘യൂണിമണി’ ( unimoni ) യാകും. ലോഗോയിലും മാറ്റം. യുകെ ആസ്ഥാനമായി ലോക നമ്പര്‍ വണ്‍ ആകാനുള്ള നീക്കം !

Wednesday, April 25, 2018

ദുബായ്: രാജ്യാന്തര തലത്തിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ യുഎഇ എക്സ്ചേഞ്ച് ‘ഫിനേബ്ലർ’ എന്ന പേരിൽ ഒരു ഹോൾഡിങ് കമ്പനിയ്ക്ക് കീഴിലാക്കുന്നു . ഇതോടെ രാജ്യാന്തര തലത്തില്‍ ഏറ്റവും പ്രശസ്തമായ മണി ട്രാന്‍സ്ഫര്‍ കമ്പനിയായ യുഎഇ എക്സ്ചേഞ്ചിന്റെ പേരും ലോഗോയും മാറും .

ഫലത്തില്‍ യുഎഇയില്‍ ഒഴികെ എഇ എക്സ്ചേഞ്ച് യൂണിമണി ( unimoni ) എന്ന പേരിലാകും അറിയപ്പെടുക. യുഎഇയില്‍ പഴയ പേരില്‍ തന്നെയാകും സ്ഥാപനം അറിയപ്പെടുക.

യുഎഇ എക്സ്ചേഞ്ച് നിലവില്‍ യുഎഇ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നതെങ്കില്‍ പുതിയ കമ്പനിയായ ‘ഫിനേബ്ലർ’ യുണൈറ്റഡ് കിങ്ഡം കേന്ദ്രമായായിട്ടായിരിക്കും നിലവില്‍ വരിക.

രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായ പ്രമുഖ പ്രവാസി സംരംഭകൻ ഡോ. ബി.ആർ. ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എല്ലാ ധനവിനിമയ സ്ഥാപനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് പുതിയ മാറ്റങ്ങള്‍ .

‘യൂണിവേഴ്സൽ മണി’യെന്നതിന്റെ ചുരുക്കപ്പേരായിട്ടാണ് ‘യൂണിമണി’ ഉപയോഗിക്കുന്നത്. യുഎഇ എക്സ്ചേഞ്ചിന്റെ യശസ്സും സേവനമികവും പരിപാലിക്കുന്ന വിധം വിപുലമായ ധനവിനിമയ സേവന ശ്രേണിയാണ് ‘യൂണിമണി’യും ഉറപ്പുനൽകുന്നത്.

നിലവിലുള്ള യുഎഇ എക്സ്ചേഞ്ച്, ട്രാവലക്സ്, എക്സ്പ്രസ് മണി തുടങ്ങിയ തങ്ങളുടെ സാമ്പത്തിക വിനിമയ ബ്രാൻഡുകൾക്കിടയിൽ കൂടുതൽ ദിശാബോധവും ഏകോപനവും രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കമ്പനി ചെയര്‍മാന്‍ ബി ആര്‍ ഷെട്ടിയും എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ബിനയ് ഷെട്ടിയും പ്രമോദ് മങ്ങാട്ടും പറഞ്ഞു .

ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങളും ആനുകൂല്യങ്ങളും നൽകുവാൻ പാകത്തിൽ നൂതനമായ സാങ്കേതിക സൗകര്യങ്ങളും ഉത്പന്നങ്ങളും ഉപയോഗപ്പെടുത്താനും ധനവിനിമയ വ്യവസായത്തിൽ ക്രിയാത്മകമായ സംഭാവനകൾ അവതരിപ്പിക്കാനും ഈ മേഖലയിൽ മികച്ച നിക്ഷേപവും ഏറ്റെടുക്കൽ നടപടികളും വർധിപ്പിക്കാനും ‘ഫിനേബ്ലർ’ ശ്രദ്ധയൂന്നും.

ഇതിനായി പ്രത്യേക ഗവേഷണ വികസന പ്രക്രിയകൾ തന്നെ ഏർപ്പെടുത്തും. പല ദശകങ്ങൾ കൊണ്ട് വിവിധ ബ്രാൻഡുകളിലൂടെ നേടിയ സത്‌കീർത്തിയും വൈദഗ്ധ്യവും പ്രശംസാർഹമായ പരിചയസമ്പത്തും ‘ഫിനേബ്ലർ’ വഴി തങ്ങളുടെ ബ്രാൻഡുകൾക്കിടയിൽ പകർത്തുകയും പങ്കിടുകയും ചെയ്യുന്നതോടൊപ്പം വ്യക്തിതലത്തിലും സ്ഥാപനമെന്ന നിലയിലും നിർബാധം ഇതിന്റെ ഗുണഫലങ്ങൾ സന്നിവേശിപ്പിക്കാനും ലക്ഷ്യമിടുന്നു – ഇവര്‍ പറഞ്ഞു .

നാൽപതിലേറെ വർഷങ്ങളിലെ വ്യവസായ പരിചയവും പതിനെട്ടായിരത്തിലേറെ ജീവനക്കാരും പ്രതിവർഷം 150 ദശലക്ഷം ഇടപാടുകളുമുള്ള ഘടക സ്ഥാപനങ്ങൾ മുഖേന ‘ഫിനേബ്ലർ’ ഹോൾഡിങ് കമ്പനിക്ക് തുടക്കത്തിൽ തന്നെ ആകർഷകമായ ആഗോളമുഖം കൈവന്നിരിക്കുന്നു.

ശാഖാശൃംഖലയിലൂടെയും ഏജന്റ്മാരിലൂടെയും ഡിജിറ്റൽ ചാനലുകളിലൂടെയും മൊത്തത്തിൽ ഏകദേശം ഒരു ബില്യൺ ജീവിതങ്ങളെയാണ് ‘ഫിനേബ്ലർ’ ബ്രാൻഡുകൾ സഹായിക്കുന്നത്. 45 രാജ്യങ്ങളിൽ നേരിട്ടും 165 രാജ്യങ്ങളിൽ ശ്രുംഖലകൾ വഴിയും യുഎഇ എക്സ്ചേഞ്ച്, ട്രാവലക്സ്, എക്സ്പ്രസ് മണി തുടങ്ങിയ ഘടക സ്ഥാപനങ്ങൾ സേവനം നൽകിവരുന്നു.

പുതിയ സാങ്കേതിക നേട്ടങ്ങളെ ധനകാര്യ സേവനങ്ങൾക്കായി വിനിയോഗിച്ചും കൂടുതൽ ഉദ്ഗ്രഥനം നടത്തിയും സമ്പദ്ഘടനയെ ശക്തമാക്കുകയാവും ‘ഫിനേബ്ലർ’ മുന്നോട്ടുവെക്കുന്ന വളർച്ചയുടെ മുഖ്യനയം.

നാളെയിലേക്കു നോക്കുന്ന ഉപയോക്താക്കൾക്ക് ധനവിനിമയ വ്യവസായത്തിൽ അവരുടെ പ്രതീക്ഷകൾക്കൊത്ത സേവനം അപ്പപ്പോൾ നല്കുന്നതിനാണ് ‘ഫിനേബ്ലർ’ ലക്ഷ്യമാക്കുന്നതെന്നും നാല്പതാണ്ടുകളിലൂടെ തങ്ങൾ ആർജ്ജിച്ച ജനവിശ്വാസവും സ്വീകാരവുമാണ് നിരന്തരമായ നവീകരണത്തിന്റെ ഊർജ്ജമെന്നും ‘ഫിനേബ്ലർ’ സ്ഥാപകനും ചെയർമാനുമായ ഡോ. ബി.ആർ.ഷെട്ടി പറഞ്ഞു.

ഗവേഷണത്തിനും സാങ്കേതികവത്കരണത്തിനും വലിയ നിക്ഷേപം നടത്തിക്കൊണ്ട് തങ്ങളുടെ ബ്രാൻഡുകളിൽ വിപ്ലവകരമായ സേവന സൗകര്യങ്ങൾ ആവിഷ്കരിക്കുവാനും സദാ നിരതമാകുന്ന ഒരു ഉപഭോക്തൃ സമൂഹത്തെ സൃഷ്ടിക്കുവാനും തങ്ങൾ ബദ്ധശ്രദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്താക്കളെ ശാക്തീകരിക്കുന്ന വിധത്തിൽ മൂല്യവത്തും സൗകര്യപ്രദവുമായ സേവനങ്ങൾ ഉറപ്പുവരുത്തണമെങ്കിൽ കാലോചിതമായ സാങ്കേതിക നവീകരണങ്ങൾ അനിവാര്യമാണെന്നും ആ നേട്ടം കൈവരിക്കാൻ ഉതകുന്ന വലിയ നിക്ഷേപങ്ങളാണ് തങ്ങളുടെ നെറ്റ്‌വർക്ക് സ്ഥാപനങ്ങളിൽ ഏർപ്പെടുത്തുന്നതെന്നും ‘ഫിനേബ്ലർ’ എക്സിക്യൂട്ടീവ് ഡയറക്ടർ ബിനയ് ഷെട്ടി വ്യക്തമാക്കി.

ഫലത്തിൽ ജീവനക്കാരിലും പ്രക്രിയകളിലും സാങ്കേതികതയിലും സമൂലമായ മികവ് ഇതുവഴി സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി യുഎഇ എക്സ്ചേഞ്ച്, ട്രാവലക്സ്, എക്സ്പ്രസ് മണി തുടങ്ങിയ ഘടക സ്ഥാപനങ്ങളിൽ ‘ഇന്നൊവേഷൻ ഹബ്’ (ഐ – ഹബ്) സ്ഥാപിക്കുമെന്നും ഇവ വ്യവസായത്തിലെ പുതുപ്രവണതകളും സാധ്യതകളും കണ്ടെത്തി നവീന പരിപാടികൾ നടപ്പാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

യുഎഇ എക്സ്ചേഞ്ച് പ്രഖ്യാപിച്ച 250 – 300 മില്യൺ ഡോളറിന്റെ ഇൻവെസ്റ്റ്മെന്റ് ആൻഡ് അക്വീസിഷൻ പ്ലാനുകൾ മികച്ച നേട്ടങ്ങൾ കൊണ്ടുവരുമെന്നും ബിനയ് ഷെട്ടി പ്രത്യാശ പ്രകടിപ്പിച്ചു.

പണവിനിമയ രംഗത്തെ വിവിധ സേവനവിഭാഗങ്ങളിൽ ഉപയോക്താക്കളുടെ നിറഞ്ഞ സ്വീകാരം ഏറ്റുവാങ്ങിയ യുഎഇ എക്സ്ചേഞ്ച്, ട്രാവലക്സ്, എക്സ്പ്രസ് മണി തുടങ്ങിയ ഘടക സ്ഥാപനങ്ങൾ വഴി തങ്ങൾ മാറ്റുരച്ചു നേടിയ പരിചയ സമ്പത്താണ് ഇപ്പോൾ യു.കെ. കേന്ദ്രമായി ഒരു ഹോൾഡിങ് കമ്പനിക്കു പ്രേരണയായതെന്നും ‘ഫിനേബ്ലർ’ ആവിഷ്കരിക്കുന്ന ഐ – ഹബുകൾ വഴി സ്വയം നവീകരിക്കുക മാത്രമല്ല, ഉചിതമായ പങ്കാളിത്തത്തിലൂടെയും വിജ്ഞാന സഹകരണത്തിലൂടെയും പ്രസ്തുത വ്യവസായത്തെ ഗുണപരമായി ഉയർത്തുകയുമാണ് ഉദ്ദേശ്യമെന്ന് ‘ഫിനേബ്ലർ’ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രമോദ് മങ്ങാട്ട് വിശദീകരിച്ചു.

വിവരസാങ്കേതിക വിദ്യയുടെ ഈ വിപ്ലവകാലത്ത് നിക്ഷേപം ഫലവത്താക്കാനും ഉപഭോക്തൃ സേവനം കുറ്റമറ്റതാക്കാനും പ്രാപ്തിയും പ്രയോഗവും നന്നായി വിനിയോഗിക്കാനും അതിലൂടെ ധനവിനിമയ രംഗത്തെ ആശ്രയിക്കുന്ന ജനങ്ങൾക്ക് എളുപ്പവും നേട്ടവും സാധ്യമാക്കാനുമാണ് ‘ഫിനേബ്ലർ’ ഊന്നൽ നൽകുകയെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥാപനങ്ങളോ ഉത്പന്നങ്ങളോ ഏറ്റെടുക്കുമ്പോഴും പുതിയ നിക്ഷേപാവസരങ്ങൾ കണ്ടെത്തുമ്പോഴും ഇതേ സമീപനമാണ് തങ്ങൾ പിന്തുടരുന്നത്.

യുഎഇ ഒഴികെയുള്ള സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന യുഎഇ എക്സ്ചേഞ്ച് സ്ഥാപനങ്ങളെ ‘യൂണിമണി’ എന്ന പുതിയ നാമത്തിൽ ഏകരൂപത്തിൽ അവതരിപ്പിക്കുമെന്നും ‘ഫിനേബ്ലർ’ സാരഥികൾ പ്രഖ്യാപിച്ചു.

Related Posts

More News

ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു പോകുന്ന പത്തനംതിട്ട ജില്ലാ സംഗമം എക്സിക്യൂട്ടിവ് അംഗവും, ആദ്യകാല മെമ്പറും, വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിരുന്ന സാബുമോൻ പന്തളത്തിന് പിജെഎസ്സ് യാത്രയപ്പ് നല്‍കി. കഴിഞ്ഞ മുപ്പത്തി മൂന്ന് വര്‍ഷക്കാലമായി ജിദ്ദയില്‍ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. പ്രസിഡന്റ്‌ ജോസ്‌ഫ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ അലി തേക്കുതോട്, സന്തോഷ്‌ ജി.നായര്‍, അയൂബ് പന്തളം, ഷറഫ് പത്തനംതിട്ട, മനോജ്‌ മാത്യു അടൂര്‍, വിലാസ് കുറുപ്പ്, വർഗീസ് ഡാനിയൽ, നൌഷാദ് അടൂര്‍, സന്തോഷ് […]

അബുദാബി: 2025ൽ നടക്കുന്ന ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) വേൾഡ് കൺസർവേഷൻ കോൺഗ്രസിന് അബുദാബി വേദിയാകും. അബുദാബി എൻവിറോണ്മെന്റ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള പൊതുനയങ്ങൾ രൂപീകരിക്കുന്നതിനുള്ള ഒരു പ്രധാന വേദിയായാണ് വേൾഡ് കൺസർവേഷൻ കോൺഗ്രസ്. സമ്മേളനത്തിന് രണ്ട് വർഷം മുമ്പാണ് വേൾഡ് കൺസർവേഷൻ കോൺഗ്രസ് നടക്കുന്ന വേദി തിരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിക്കുന്നത്. നിരവധി രാജ്യങ്ങളുമായി മത്സരിച്ചാണ് യുഎഇ ലോകത്തെ തന്നെ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ സമ്മേളനം സംഘടിപ്പിക്കാനുള്ള അവസരം […]

മേപ്പാടി: വയനാട്ടിൽ അംഗൻവാടി ടീച്ചറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി അട്ടമലയിലെ ജലജാ കൃഷ്ണയെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജലജയും അംഗൻവാടിയിലെ സഹപ്രവർത്തകയും തമ്മിലുണ്ടായ തർക്കങ്ങളെ തുടർന്ന് ഇരുവരെയും സസ്പെൻഡ്‌ ചെയ്തിരുന്നു. ഇതിന്റ മനോവിഷമമാണ്‌ ആത്മഹത്യക്ക്‌ പിന്നിലെന്നാണ് നി​ഗമനം.

കുവൈറ്റ് സിറ്റി: പ്രമുഖ റിട്ടൈൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പറിൻ്റെ 34-ാം മത് ശാഖ നാസർ അൽ ബദർ സ്ട്രീറ്റിൽ സാൽമിയ ബ്ലോക്ക് 12ൽ പ്രവർത്തനം ആരംഭിക്കുന്നു. നാളെ വൈകുന്നേരം ആരംഭിക്കുന്ന ഷോപ്പിൽ ഫ്രഷ് നിത്യോപയോഗ സാധനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പഴം, പച്ചക്കറികൾ തുടങ്ങിയ ഉത്പ്പന്നങ്ങൾക്ക് വമ്പിച്ച വിലിക്കിഴിവാണ് സ്ഥാപനത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

അബുദാബി: അപകടം നടക്കുന്നത് കണ്ടാൽ വാഹനം വേഗത കുറച്ച് എത്തിനോക്കുന്ന പ്രവണത തടയുമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. അടിയന്തര വാഹനങ്ങൾക്ക് വഴിയൊരുക്കാതെ തടസമുണ്ടാക്കുന്നവരിൽ നിന്ന് 1000 ദിർഹം പിഴ ഈടാക്കും. അപകട സ്ഥലങ്ങളിൽ ഒത്തുകൂടുന്നവർ ഗതാഗത തടസം സൃഷ്ടിക്കുന്നത് തടയാനാണ് നിയമം കർശനമാക്കുന്നതെന്ന് അബുദാബി പൊലീസ് പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് കാണാൻ വാഹനത്തിന്‍റെ‌ വേഗം കുറയ്ക്കുമ്പോൾ മറ്റ് എമർജൻസി വാഹനങ്ങളുടെ യാത്രയും തടസ്സപ്പെടുന്നുണ്ട്. മാത്രമല്ല ഇത് പലപ്പോഴും കൂടുതൽ അപകടങ്ങളിലേക്ക് നയിക്കുന്നു. ചില ഡ്രൈവർമാർ അപകട […]

ജിദ്ദ: കേന്ദ്രഹജ്ജ്‌ കമ്മിറ്റിയിലും സ്വകാര്യ സംഘങ്ങളിലുമായി കേരളത്തിൽ നിന്നുള്ളവരുടെ ഹജ്ജിനുള്ള വരവ് ശക്തിപ്പെട്ടു കൊണ്ടിരിക്കേ മലയാളികളായ നേതാക്കളും മക്കയിൽ എത്തി കൊണ്ടിരിക്കുകയാണ്. ഹജ്ജിൽ പങ്കെടുക്കാനായി ജിദ്ദാ ഹജ്ജ് ടെർമിനലിൽ എത്തിയ മുസ് ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻറ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർക്ക് വിമാന താവളത്തിൽ വെച്ച് ഊഷ്‌മളമായ വരവേൽപ്പ് ലഭിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, വൈസ് […]

ഒഡീഷ ട്രെയിൻ ദുരന്തം വിതച്ച് ദിവസങ്ങൾക്ക് ശേഷം കർണാടകയിൽ റെയിൽവേ ട്രാക്കിൽ കല്ലിടുന്നതിനിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിടികൂടി. 275 പേർ കൊല്ലപ്പെടുകയും 1,200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭയാനകമായ ഒഡീഷ ട്രെയിൻ അപകടത്തിന് ദിവസങ്ങൾക്ക് ശേഷം, കർണാടകയിലെ റെയിൽവേ ട്രാക്കിൽ ഒരു കുട്ടിയുടെ കല്ല് ഇടുന്ന വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലായിരിക്കുന്നത്. അരുൺ പുദൂർ എന്ന ട്വിറ്റർ ഉപയോക്താവ് പങ്കിട്ട വീഡിയോയിൽ, റെയിൽവേ ട്രാക്കിൽ നിരവധി വലിയ കല്ലുകൾ സ്ഥാപിച്ചതിന് പ്രായപൂർത്തിയാകാത്ത കുട്ടിയെ അധികൃതരായ രണ്ടുപേർ […]

അബുദാബി: എമിറേറ്റിലെ ഇലക്ട്രിക് കാറുകളുടെ പരിശോധനകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി അബുദാബി പോലീസ്. ലൈസൻസ് ആവശ്യങ്ങൾക്കായി ഇലക്ട്രിക് കാറുകൾ പരിശോധിക്കുന്നതിന് വേണ്ടി രണ്ട് വാഹന പരിശോധനാ കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ADNOC ഡിസ്ട്രിബൂഷൻ കമ്പനിയുമായി സഹകരിച്ചാണ് സൗകര്യങ്ങൾ ഒരുക്കിയത്. ADNOC വെഹിക്കിൾ ഇൻസ്‌പെക്ഷൻ സെന്റർ, മുറൂർ ഏരിയ, അൽ ഐൻ, അൽ ബതീനിലെ വെഹിക്കിൾ ഇൻസ്‌പെക്ഷൻ സെന്റ എന്നിവിടങ്ങളിലാണ് ഇലക്ട്രിക് കാറുകൾക്കായുള്ള പ്രത്യേക വരികൾ ഏർപ്പെടുത്തിയത്. ഇനിമുതൽ ഇലക്ട്രിക് കാർ ഉടമകൾക്ക് ഈ പ്രത്യേക വരികൾ […]

കൊച്ചി: അദാനി ഫൗണ്ടേഷൻ വിഴിഞ്ഞത്ത് ആരംഭിച്ച കമ്മ്യൂണിറ്റി വോളണ്ടിയർ പ്ലാറ്റ്‌ഫോമിലൂടെ ഈ വർഷം ആയിരം ദരിദ്രരെ സർക്കാർ പദ്ധതികളുമായി ബന്ധിപ്പിക്കും. ഇതിനായി 46 വനിതാ വോളണ്ടിയർമാർക്ക് ഫൗണ്ടേഷൻ പരിശീലനം നല്‍കും.  സാമൂഹ്യ പരിഗണനയുടെയും പൊതുതാൽപര്യത്തിന്‍റെയും ഇടപെടലുകളിലൂടെ വിഴിഞ്ഞത്ത് വ്യത്യസ്തമായ ഒരു മാതൃകയാണ് അദാനി ഫൗണ്ടേഷൻ അവതരിപ്പിക്കുന്നത്. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായി അദാനി ഫൗണ്ടേഷൻ കോവിഡ് മഹാമാരി കാലത്താണ് വിഴിഞ്ഞത്ത് കമ്മ്യൂണിറ്റി വോളണ്ടിയർ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്. ഈ പ്ലാറ്റ്‌ഫോം സാങ്കേതികവിദ്യയിലൂടെ സർക്കാരിനും ദരിദ്രർക്കും ഇടയിൽ ഒരു പ്രധാന കണ്ണിയായി പ്രവർത്തിക്കുന്നു. അതുവഴി ആളുകൾക്ക് സർക്കാർ […]

error: Content is protected !!