യുഎഇയില്‍ 32 കാരനായ മലയാളി യുവാവ് ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ന്യൂസ് ബ്യൂറോ, ദുബായ്
Sunday, January 5, 2020

ദുബായ്: യു എ ഇ യില്‍ മലയാളി യുവാവ് ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കൊല്ലം കയ്യാലക്കല്‍ എരവിപും റാഹില മന്‍സില്‍ അബ്ദുല്‍ മുഹമ്മദ് നവാബിന്റെ മകന്‍ നബീല്‍ മുഹമ്മദി (32) നെയാണ് കറാമയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത് .

മെഡോര്‍ 24X7 ഹോസ്പിറ്റലിലെ പര്‍ച്ചേഴ്‌സ് വിഭാഗത്തില്‍ ജോലി ചെയ്തുവരുകയായിരുന്നു. ഞായറാഴ്ച രാവിലെ ഉറക്കം ഉണരാതിരുന്നതോടെ കൂടെയുള്ളവര്‍ വിളിച്ചു നോക്കി. ഉണരാതിരുന്നതോടെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലാക്കാന്‍ ശ്രമിച്ചപ്പോഴാണ് മരണം സംഭവിച്ചതായി അറിയുന്നത് .

മിന്‍ഷയാണ് ഭാര്യ. മാതാവ് അസി നവാബ്.

ദുബായ് പോലീസ് ഹെഡ് ക്വാര്‍ട്ടേഴില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഞായഴാഴ്ച രാത്രി 12 മണിക്കുള്ള ഷാര്‍ജ – തിരുവനന്തപുരം വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടു പോയി .

ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ദുബായ് സോനപുര്‍ എംബാമിംഗ് സെന്ററില്‍ മയ്യത്ത് നമസ്‌കാരവും ശേഷം പൊതുദര്‍ശനവും നടക്കും.

×