യു.എ.ഇ പ്രസിഡന്റിന്‍റെ സഹോദരന്‍ അന്തരിച്ചു

ഗള്‍ഫ് ഡസ്ക്
Monday, November 18, 2019

അബുദാബി: യു.എ.ഇ പ്രസിഡന്‌റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‌റെ സഹോദരന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. തിങ്കളാഴ്ചയായിരുന്നു അന്ത്യ൦.

ദേശീയ പതാക താഴ്ത്തികെട്ടുന്നത് ഉള്‍പ്പെടെ യു.എ.ഇയില്‍ മൂന്നുദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.

പ്രസിഡന്‌റിന്‌റെ പ്രതിനിധി കൂടിയായ ശൈഖ് സുല്‍ത്താന്‌റെ നിര്യാണത്തില്‍ അല്‍ നഹ്യാന്‍ രാജകുടുംബത്തിനും യു.എ.ഇയിലെ ജനങ്ങളോടും അനുശോചനം രേഖപ്പെടുത്തുന്നതായി യു.എ.ഇ വൈസ് പ്രസിഡന്‌റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചു.

ശൈഖ് സുല്‍ത്താന്‌റെ നിര്യാണത്തില്‍ ശൈഖ് ഖലീഫ അഗാധമായ ദു:ഖം രേഖപ്പെടുത്തി.

×