New Update
വാഷിങ്ടണ്‍: മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ട യൂബര്‍ ഡ്രൈവര്‍ക്ക് നേരെ വനിതാ യാത്രക്കാരുടെ അതിക്രമം. യുഎസിലെ സാന്‍ഫ്രാന്‍സിസ്കോയിലാണ് സംഭവം. നേപ്പാള്‍ സ്വദേശിയായ സുഭാകറിന് നേരെയാണ് അതിക്രമം നടന്നത്.
വാഹനത്തില്‍ കയറിയ മൂന്ന് യുവതികള്‍ സുഭാകറിനോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കാന്‍ ശ്രമിച്ച യുവതികളിലൊരാള്‍ മാസ്ക് വലിച്ചൂരുകയും ചെയ്തു.
⚠️ ???????: ???????? ???????? ⚠️ Uber driver Subhakar told me he picked up 3 women in the Bayview yesterday & after asking one to wear a mask was subject to slurs, taunting & one grabbing his phone.
— Dion Lim (@DionLimTV) March 9, 2021
He’s taking a few days off.
SFPD is investigating. pic.twitter.com/o99pOooWsw
കാറില്‍ കുരുമുളക് സ്പ്രേ ചെയ്താണ് യുവതികള്‍ പോയതെന്നും സംഭവത്തിന് ശേഷം ഏതാനുംദിവസങ്ങള്‍ അദ്ദേഹത്തിന് ജോലിക്ക് പോകാനായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവതികള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധവും ഉയരുന്നുണ്ട്.
വീഡിയോയിലുള്ളവരുടെ പെരുമാറ്റം ഭീകരമാണെന്നും ഇവരെ ഇനി യൂബറില്‍ യാത്രചെയ്യാന്‍ അനുവദിക്കില്ലെന്നും യൂബര്‍ വക്താവ് വ്യക്തമാക്കി. തന്റെ കൈയില്‍ ഒരു തോക്ക് ഉണ്ടായിരുന്നെങ്കില്‍ അയാളെ വെടിവെക്കുമെന്നായിരുന്നു യാത്രക്കാരിലൊരാളായ യുവതിയുടെ പ്രതികരണം.