New Update
Advertisment
പാലക്കാട്; പാലക്കാട് ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പുയരുന്നു. ഡാമിന്റെ പരമാവധി ജലനിരപ്പ് 97.50 മീറ്ററാണ് എന്നിരിക്കെ കഴിഞ്ഞ ദിവസം ഇത് 91.25 വരെയെത്തിയിരുന്നു. 93 ല്‍ എത്തിയാല്‍ ഷട്ടറുകള്‍ തുറന്നുവിടും.
ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഷട്ടറുകള്‍ തുറക്കുന്നതിന് സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ ഡാമില്‍ സ്ഥാപിച്ചിട്ടുള്ള സൈറണ്‍ പ്രവര്‍ത്തിപ്പിച്ച് മോക്ഡ്രില്‍ നടത്തി. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.