Advertisment

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​നി അ​ഞ്ചു ദി​വ​സം മാ​ത്രം ജോ​ലി ....സര്‍ക്കാരിന്‍റെ പുതിയ പരിഷ്ക്കരണം ഫെ​ബ്രു​വ​രി 29 മു​തല്‍ നിലവവില്‍ വരും

New Update

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​നി ആ​ഴ്ച​യി​ല്‍ അ​ഞ്ചു ദി​വ​സം മാ​ത്രം ജോ​ലി ചെ​യ്താ​ല്‍ മ​തി. ഫെ​ബ്രു​വ​രി 29 മു​ത​ലാണ് പുതിയ പരിഷ്ക്കണം ന​ട​പ്പാ​ക്കും .

Advertisment

publive-image

എ​ന്നാ​ല്‍, ജീ​വ​ന​ക്കാ​ര്‍ ദി​വ​സം 45 മി​നി​റ്റ് കൂ​ടു​ത​ല്‍ ജോ​ലി ചെ​യ്യേ​ണ്ടി വ​രും. മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണു തീ​രു​മാ​ന​മെ​ടു​ത്ത​ത്. സം​സ്ഥാ​ന​ത്തെ 20 ല​ക്ഷ​ത്തോ​ളം ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.

നി​ല​വി​ല്‍ മും​ബൈ​യി​ല്‍ രാ​വി​ലെ 9.45 മു​ത​ല്‍ വൈ​കു​ന്നേ​രം 5.30 വ​രെ​യും സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം 5.45 വ​രെ​യു​മാ​യി​രു​ന്നു ജോ​ലി സ​മ​യം. ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നു​ള്ള 30 മി​നി​റ്റ് ഉ​ള്‍​പ്പെ​ടെ​യാ​ണി​ത്. പു​തി​യ ക്ര​മ​മ​നു​സ​രി​ച്ച്‌ രാ​വി​ലെ 9.45 മു​ത​ല്‍ വൈ​കു​ന്നേ​രം 6.15 വ​രെ​യാ​ണു ജോ​ലി​സ​മ​യം. ഉ​ച്ച​യ്ക്ക് ഒ​ന്നി​നും ര​ണ്ടി​നു​മി​ട​യി​ല്‍ 30 മി​നി​റ്റ് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ പോ​ലീ​സ്, ഫ​യ​ര്‍ ബ്രി​ഗേ​ഡ്, ഗ​വ. കോ​ള​ജു​ക​ള്‍, പോ​ളി​ടെ​ക്നി​ക് കോ​ള​ജു​ക​ള്‍, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍​ക്കു പു​തി​യ സ​മ​യ​ക്ര​മം ബാ​ധ​ക​മ​ല്ല. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ​ക്കൂ​ടാ​തെ രാ​ജ​സ്ഥാ​ന്‍, ബി​ഹാ​ര്‍, പ​ഞ്ചാ​ബ്, ഡ​ല്‍​ഹി, ത​മി​ഴ്നാ​ട്, പ​ശ്ചി​മ​ബം​ഗാ​ള്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ഞ്ചു ദി​വ​സ​മാ​ണു ജോ​ലി.

udavthahare govt
Advertisment