Advertisment

ബിജെപി നേതാവ് ഭാവിയിലെ സുഹൃത്ത്! അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തി ഉദ്ധവ് താക്കറെയുടെ പരാമര്‍ശം

New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയുടെ 'ഭാവിയിലെ സുഹൃത്ത്' പരാമര്‍ശം രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടു. ഔറംഗബാദിലെ ഒരു പരിപാടിക്കിടെയാണ് താക്കറെ, ബിജെപി നേതാവും റെയില്‍വേ സഹമന്ത്രിയുമായ റാവുസാഹേബ് ദാന്‍ഡെയെ ‘സുഹൃത്ത്’ എന്നു വിശേഷിപ്പിച്ചത്.

‘എന്റെ മുൻ സുഹൃത്ത്, ഞങ്ങൾ വീണ്ടും ഒരുമിച്ചാൽ ഭാവി സുഹൃത്ത്’ എന്നായിരുന്നു ഉദ്ധവിന്റെ വാക്കുകൾ. ഏറെക്കാലത്തിനു ശേഷം പഴയ സുഹൃത്തിനെക്കണ്ടപ്പോൾ നടത്തിയൊരു തമാശ മാത്രമാണ് ഇതെന്നു ഉദ്ധവ് പിന്നീടു പ്രതികരിച്ചു.

'എനിക്ക് ഒരുകാരണം കൊണ്ട് റെയില്‍വേ ഇഷ്ടമാണ്. നിങ്ങള്‍ക്ക് പാത ഉപേക്ഷിക്കാനോ വഴിതിരിച്ചുവിടാനോ സാധിക്കില്ല. പക്ഷേ നിങ്ങള്‍ക്ക് വഴി തിരിച്ചുവിടണമെങ്കില്‍ ഞങ്ങളുടെ സ്റ്റേഷനില്‍ വരാം. എന്‍ജിന്‍ ട്രാക്കില്‍ തന്നെയുണ്ടാകും'- ഉദ്ധവ് താക്കറെ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ പരാമര്‍ശം കേള്‍ക്കാന്‍ സുഖമുണ്ടെന്നും രാഷ്ട്രീയത്തില്‍ ഏത് നിമിഷവും എന്തും സംഭവിക്കാമെന്നും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു.

uddhav thackeray
Advertisment