മുംബൈ : ടൂറിസവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത ഔദ്യോഗിക യോഗത്തിൽ ഭാര്യ രശ്മിയുടെ ബന്ധു വരുൺ സർദേശായ് പങ്കെടുത്തതിനെച്ചൊല്ലി വിവാദം. ശിവസേനാ യുവജനവിഭാഗമായ യുവസേനയുടെ സെക്രട്ടറിയായ വരുൺ സർദേശായ് ആണ് ഐഎഎസ് ഉദ്യോഗസ്ഥർക്കൊപ്പം യോഗത്തിനെത്തിയത്.
/sathyam/media/post_attachments/U5xHXW00xDHGotlrHTEM.jpg)
ഗൗരവമുള്ള വിഷയമാണിതെന്നും മുഖ്യമന്ത്രിയുടെ ഓഫിസിനു പുറത്ത് മറ്റൊരു അധികാര കേന്ദ്രം കൂടി നിലനിൽക്കുന്നു എന്നു തെളിയിക്കുന്നതാണ് സംഭവമെന്നും ബിജെപി വക്താവ് മാധവ് ഭണ്ഡാരി ആരോപിച്ചു.