പുന:സംഘടനയില്‍ ഭാരവാഹിത്വം കിട്ടാത്ത മുതിര്‍ന്ന നേതാവിന്റെ ഭീഷണി വീണ്ടും ! നേതാവ് ഇക്കുറി ആവശ്യപ്പെടുന്നത് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ! ഭാരവാഹിത്വം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്നും ഭീഷണി. ഭീഷണിയുടെ തുടര്‍ച്ചയായി എന്‍സിപി സംസ്ഥാന നേതാവിനെ കണ്ടു. എന്‍സിപിക്കും വേണ്ടി വരുമോ ഒരു വര്‍ക്കിങ് പ്രസിഡന്റ് ? മുതിര്‍ന്ന നേതാവിന്റെ ഭീഷണിക്ക് വഴങ്ങേണ്ടന്ന് ഹൈക്കമാന്‍ഡും !

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, June 9, 2021

കൊച്ചി: കെപിസിസി ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കിയ നേതാവ് വീണ്ടും സമ്മര്‍ദ്ദവുമായി രംഗത്ത്. യുഡിഎഫ് കണ്‍വീനര്‍ പദവി നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്നാണ് നേതാവിന്റെ ഭീഷണി. ഭീഷണിയുടെ ഭാഗമായി സുഹൃത്തുകൂടിയായ എന്‍സിപി സംസ്ഥാന നേതാവുമായി ഈ നേതാവ് കൂടിക്കാഴ്ച നടത്തി.

തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയും മുന്നണിയും മാറുമെന്ന ഭീഷണിയും സമ്മര്‍ദ്ദവും തുടര്‍ന്നതോടെയാണ് പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാവിന് ഭാരവാഹിത്വം നല്‍കിയത്. എന്നാല്‍ പാര്‍ട്ടി പുനസംഘടനയില്‍ നേതാവിനെ ഒഴിവാക്കുകയായിരുന്നു.

ഇതോടെയാണ് പുതിയ പദവി വേണമെന്ന ആവശ്യവുമായി നേതാവ് പുതിയ സമ്മര്‍ദ്ദം തുടങ്ങിയത്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനമാണ് ഇദ്ദേഹം ലക്ഷ്യമിടുന്നത്. ഇതിനാല്‍ തന്റെ സമുദായത്തിന് പ്രാതിനിധ്യമില്ലെന്ന വാദമാണ് ഇദ്ദേഹം ഉയര്‍ത്തുന്നത്.

നേരത്തെയും തന്റെ സമുദായത്തിന്റെ പേര് പറഞ്ഞാണ് ഇദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നത്. ഒപ്പം എഐസിസിയിലുള്ള സ്വാധീനവും നേതാവ് എന്നും പറഞ്ഞിരുന്നു. മുന്‍പ് സീറ്റ് നിക്ഷേധിച്ചപ്പോള്‍ ബിജെപിയില്‍ പോകുമെന്ന് ഭീക്ഷണി ഉന്നയിച്ച് പാര്‍ട്ടിയെ വിറപ്പിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മില്‍ ചേരുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ഭീഷണി.

ഇത്തവണ അത് എന്‍സിപിയാണ് എന്ന വ്യത്യാസമുണ്ട്. എന്‍സിപി നേതാവുമായി ഇദ്ദേഹം നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്തായാലും എന്‍സിപിക്കും ഇനിയൊരു വര്‍ക്കിങ് പ്രസിഡന്റ് പദവി ഉണ്ടാകേണ്ടി വരുമോയെന്നും കണ്ടറിയണം.

അതേസമയം ഇത്തവണ നേതാവിന്റെ യാതൊരു ഭീഷണിക്കും വഷങ്ങേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ഇദ്ദേഹം പോയാലും കുഴപ്പമില്ലെന്നും എന്തു തീരുമാനമെടുത്താലും ഇനി ഇദ്ദേഹത്തിന് ഭാരവാഹിത്വം നല്‍കില്ലെന്നും ഹൈക്കമാന്‍ഡ് നിലപാടെടുത്തിട്ടുണ്ട്.

×