മധ്യകേരളത്തിലെ നാലു ജില്ലകളിൽ നിന്ന് യുഡിഎഫിന് ലഭിക്കുക 25 സീറ്റുകൾ ! കോട്ടയത്ത് അഞ്ചിടത്തും ഇടുക്കിയിൽ നാലും സീറ്റ് ഉറപ്പ്. എറണാകുളത്ത് 11, തൃശൂരിൽ അഞ്ച്. കെപിസിസി യോഗത്തിൽ കണക്കുകൾ നിരത്തി ഡിസിസി പ്രസിഡൻ്റുമാർ. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലത്തിൽ നടന്നത് ശക്തമായ പോരാട്ടം ! ജോസ് കെ മാണി വിഭാഗം പോയത് ക്ഷീണമുണ്ടാക്കിയില്ലെന്നും ഡിസിസി പ്രസിഡൻ്റുമാർ. യുഡിഎഫ് വിജയിക്കുമെന്ന് ജില്ലാ അധ്യക്ഷൻമാർ ഉറപ്പു നൽകിയ മണ്ഡലങ്ങൾ ഇതാ…

New Update

publive-image

Advertisment

തിരുവനന്തപുരം: മധ്യകേരളത്തിൽ ഇക്കുറി മികച്ച നേട്ടമുണ്ടാക്കുമെന്ന് കോൺഗ്രസ് വിലയിരുത്തൽ. ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടെങ്കിലും അതിൻ്റെ ദോഷം ഒട്ടും ഉണ്ടാകില്ലെന്നാണ് ഡി സി സി അധ്യക്ഷൻമാരുടെ യോഗത്തിൽ നേതാക്കൾ നൽകിയ റിപ്പോർട്ട്. മധ്യകേരളത്തിലെ നാലു ജില്ലകളിൽ നിന്നു മാത്രം 25 സീറ്റുകൾ കിട്ടുമെന്നും ഡിസിസി പ്രസിഡൻ്റുമാർ പറയുന്നു.

കോട്ടയത്ത് അഞ്ച്, ഇടുക്കിയിൽ നാല്, എറണാകുളത്ത് 11, തൃശൂർ അഞ്ച് എന്നിങ്ങനെയാണ് ഡിസിസികൾ നൽകിയ സീറ്റു കണക്കുകൾ. കോട്ടയത്ത് പുതുപ്പള്ളി, കോട്ടയം, കടുത്തുരുത്തി, പാലാ, ചങ്ങനാശേരി സീറ്റുകൾ കിട്ടുമെന്നാണ് വിലയിരുത്തൽ. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും കടുത്ത മത്സരം നടന്നു എന്നാണ് റിപ്പോർട്ട്.

ഇവിടങ്ങളിൽ അമ്പതു ശതമാനം സാധ്യതയുണ്ടെന്നും ഡിസിസി വ്യക്തമാക്കുന്നു. ഇടുക്കിയിൽ ദേവികുളം ഒഴികെ നാലു സീറ്റും വിജയിക്കുമെന്നാണ് റിപ്പോർട്ട്. ഉടുമ്പൻചോലയിൽ ശക്തമായ മത്സരം നടന്നുവെങ്കിലും വിജയം ഒപ്പം നിൽക്കുമെന്നാണ് വിലയിരുത്തൽ.

എറണാകുളത്ത് പിറവം, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട്, തൃക്കാക്കര, എറണാകുളം, പറവൂർ, തൃപ്പൂണിത്തുറ, കളമശേരി മണ്ഡലങ്ങളിലാണ് വിജയപ്രതീക്ഷ. തൃശൂരിൽ അഞ്ചിടത്ത് വിജയിക്കുമെന്നും ഡിസിസികൾ നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. വടക്കാഞ്ചേരി, തൃശൂർ, ഒല്ലൂർ, ചാലക്കുടി മണ്ഡലങ്ങളാണ് വിജയം ഉറപ്പാക്കിയിട്ടുളളത്.

ഇതിനു പുറമെ പല മണ്ഡലങ്ങളിലും കടുത്ത പോരാട്ടമാണ് നടക്കുന്നതെന്നും ഡിസിസി പ്രസിഡൻ്റുമാരുടെ അവലോകനത്തിൽ വ്യക്തമാക്കുന്നു.

trivandrum news
Advertisment