/sathyam/media/post_attachments/SbjCCCzYK1eiD5xLQpl5.jpg)
കൊച്ചി; മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ എത്തണ്ട നേതാവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഒന്നാം പിണറായി സര്‍ക്കാരില്‍ പ്രതിപക്ഷ നേതാവായിരിക്കെയുള്ള ചെന്നിത്തലയുടെ നിയമസഭാ പ്രസംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന വേദിയിലാണ് ഇ.പി ജയരാജന്‍ സംസാരിച്ചത്.
നേരും നെറിയുമുള്ള നേതാവാണ് ചെന്നിത്തല. രാഷ്ട്രീയത്തില്‍ ഇപ്പോഴും യുവത്വമായി തിളങ്ങുന്ന ചെന്നിത്തല ഇവിടെയിരിക്കേണ്ട ആളല്ല. അദ്ദേഹത്തിന് ഡല്‍ഹിയില്‍ എത്താനാവട്ടെ എന്നാണ് ഇ.പി പറഞ്ഞത്.
ഡിവൈഎഫ്‌ഐയെ കണ്ടു പഠിക്കണമെന്ന് പ്രസംഗിച്ച ചെന്നിത്തല, കാര്യങ്ങളോട് ശരിയായി പ്രതികരിക്കുന്ന ആളാണെന്ന ഇ.പിയുടെ വിശേഷണം ചടങ്ങില്‍ ചിരി പടര്‍ത്തി. എന്നാല്‍ ഡിവൈഎഫ്‌ഐയെ കുറിച്ചുള്ള ചെന്നിത്തലയുടെ പരാമര്‍ശം നാക്കുപിഴയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ തിരുത്തി.
ഡല്‍ഹിയില്‍ പോകേണ്ട നേതാവാണ് ചെന്നിത്തല എന്നതിനോട് എം.എം ഹസന്‍ യോജിച്ചു. കേരള നിയമസഭയില്‍ കിടന്ന് വഴക്കടിക്കുന്നതിനേക്കാള്‍ ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങാന്‍ കഴിയുന്ന നേതാവാണ് ചെന്നിത്തലയെന്നാണ് ഹസന്റെ അഭിപ്രായം.
ഹിന്ദി പ്രാവീണ്യവും ഒട്ടേറെ സംസ്ഥാനങ്ങളില്‍ സമകാലീനകരായ നേതാക്കളുമുള്ള ചെന്നിത്തലയുടെ നേട്ടങ്ങളായി അധ്യക്ഷത വഹിച്ച വി.എം സുധീരന്‍ പറഞ്ഞു. ഡല്‍ഹിയില്‍ പോവണോ തിരുവനന്തപുരത്ത് വാസമുറപ്പിക്കണോയെന്ന് ചെന്നിത്തല തന്നെ തീരുമാനിക്കട്ടെ എന്നാണ് സുധീരന്‍ പറഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us